കെ.എം.സി.സി 'ഇന്ത്യ സെലബ്രേറ്റ്സ്' ആഘോഷങ്ങൾക്ക് തുടക്കം
text_fieldsഖമീസ് മുശൈത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന ‘ഇന്ത്യ സെലബ്രേറ്റ്സ്’ പരിപാടി മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
അബഹ: അസീർ മേഖലയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഒരുമയുടെയും പരസ്പര സഹകരണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഇന്ത്യ സെലബ്രേറ്റ്സ്' പരിപാടികൾക്ക് തുടക്കമായി. ഖമീസ് മുശൈത്ത് മുനീറ ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദ സംഗമം കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള സ്വാതന്ത്ര്യദിന പ്രതിഭ പുരസ്കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. കെ.എം.സി.സി പ്രീമിയർ സോക്കർ കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ എൻഫീൽഡ് ബുള്ളറ്റ് നേടിയ കൊൽക്കത്ത സ്വദേശി സൻജീബിന് ബൈക്കിന്റെ താക്കോൽദാനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മൂന്നിയൂർ നിർവഹിച്ചു. ഹാഫിസ് രാമനാട്ടുകര, ഉമർ ചെന്നാരിയിൽ, മജീദ് കൂട്ടിലങ്ങാടി, സി. അലി പൊന്നാനി, ഷംസു താജ്, കാസിം മട്ടന്നൂർ, ഷഫീഖ് കൊയിലാണ്ടി, സ്വാദിഖ് ഫൈസി, മുസ്തഫ മാളിക്കുന്ന്, നിസാർ കോഴിക്കോട്, സിദ്ദീഖ് വാദിയാൻ, നൗഷാദ് ഫൈസി വയനാട്, മുജീബ് ചുങ്കത്തറ, ശരീഫ് മോങ്ങം, മഹറൂഫ് കോഴിക്കോട്, നാസിക് അഹമ്മദ്, മുത്തലിബ് കാസർകോട്, മൊയ്തുട്ടി എടയൂർ, സത്താർ ഒലിപ്പുഴ, ഗഫൂർ പുലാമന്തോൾ, റസാഖ് വളാഞ്ചേരി, ശംസു ഫിഫ എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. അബൂബക്കർ ചേലേമ്പ്ര, ഉസ്മാൻ കിളിയമണ്ണിൽ, നജീബ് തുവ്വൂർ, ഖാലിദിയ മെഡിക്കൽ കോംപ്ലക്സ് ഓപറേഷൻസ് മാനേജർ ഫസീല കുറ്റിച്ചൽ എന്നിവർ സംസാരിച്ചു. സിറാജ് വയനാട് സ്വാഗതവും സലീം പന്താരങ്ങാടി നന്ദിയും പറഞ്ഞു. പ്രവാസികൾക്കുള്ള വിവിധ ക്ഷേമപദ്ധതികൾ, സാമൂഹിക-സാംസ്കാരിക പരിപാടികൾ, കലാ-കായിക മത്സരങ്ങൾ, കുടുംബ സംഗമങ്ങൾ തുടങ്ങിയവയാണ് പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

