കെ.എം.സി.സി പ്രവർത്തനോദ്ഘാടനവും ഇഫ്താർ സംഗമവും
text_fieldsകെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഹമീദ് പയ്യോളി
നിർവഹിക്കുന്നു
ജുബൈൽ: കെ.എം.സി.സി ജുബൈൽ ഹോസ്പിറ്റൽ ഏരിയയുടെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ഇഫ്താർ സംഗമവും ഹമീദ് പയ്യോളി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബഷീർ വെട്ടുപാറ അധ്യക്ഷത വഹിച്ചു. റാഫി ഹുദവി, ഫാറൂഖ് സലാഹി എന്നിവർ റമദാൻ സന്ദേശം കൈമാറി. ഹസ്സൻകോയ ചാലിയം, ഉസ്മാൻ ഒട്ടുമ്മൽ, സൈദലവി പരപ്പനങ്ങാടി, സലാം ആലപ്പുഴ എന്നിവർ സംസാരിച്ചു.
'എന്റെ പാർട്ടിക്ക് എന്റെ ഹദിയ'എന്ന കാമ്പയിൻ ഇബ്രൂ ഹമീദ് പയ്യോളി ഉദ്ഘാടനം ചെയ്തു. ഹമീദ് ആലുവ, ശിഹാബ് കൊടുവള്ളി, മാലിക് എമേർജിങ്, ജലീൽ മങ്കട, റിയാസ് ബഷീർ, അബൂബക്കർ കാസർകോട്, അസീസ് ഉണ്ണിയാൽ, ആസിഫ് ഇക്ബാൽ, റഷീദ് കൈപ്പാക്കിൽ, ഷിബു കവലയിൽ എന്നിവർ നേതൃത്വം നൽകി. ശാമിൽ ആനിക്കാട്ടിൽ മരുതല സ്വാഗതവും മജീദ് ചാലിയം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

