കെ.എം.സി.സി ബനീമാലിക്ക് ഏരിയ ഇഫ്താർ സംഗമം
text_fieldsകെ.എം.സി.സി ജിദ്ദ ബനീമാലിക്ക് ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം ജലാൽ തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ബനീമാലിക്ക് ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏരിയയിലെ സാധരണക്കാരായ ആളുകളെ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ സംഘടിപ്പിച്ച സംഗമം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജലാൽ തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് നൗഫൽ ഉള്ളാടൻ അധ്യക്ഷതവഹിച്ചു.
ഹസ്സൻ ബത്തേരി, പി.സി. മുഹമ്മദ് കുട്ടി, റാഫി പട്ടാമ്പി, മുഹമ്മദ് യൂനുസ്, ഷഫീഖ്, വഹാബ്, നാസർ പള്ളിക്കൽ, ജാഫർ നഹ്ദി എന്നിവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി കെ.വി. ജംഷീർ പാറക്കടവ് സ്വാഗതവും ട്രഷറർ മുസ്തഫ കട്ടുപ്പാറ നന്ദിയും പറഞ്ഞു.

