കൊല്ലം ജില്ല കെ.എം.സി.സി ഇഫ്താർ സംഗമം
text_fieldsദമ്മാം കെ.എം.സി.സി കൊല്ലം ജില്ല ഇഫ്താർ സംഗമം
ദമ്മാം: കെ.എം.സി.സി കൊല്ലം ജില്ല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം പാരഗൺ ഹോട്ടൽ ഹാളിൽ പരിപാടിയിൽ ജില്ല കമ്മിറ്റി പ്രവർത്തകർ നാഷനൽ, കിഴക്കൻ പ്രവിശ്യ കമ്മിറ്റിയുടെ നേതാക്കൾ, വിവിധ ജില്ല സെൻട്രൽ കമ്മിറ്റി നേതാക്കളായ ഉമർ ഓമശേരിൽ, എ.കെ.എം. നൗഷാദ് തിരുവനന്തപുരം, റഹ്മാൻ കാര്യാട്, അബ്ദുൽ മജീദ് കൊടുവള്ളി, ഹമീദ് വടകര, അസീസ് എരുവാട്ടി, മുഷ്താഖ് പേങ്ങാട്, അമീൻ കളിയിക്കാവിള, ഫൈസൽ കൊടുമ, കക്കു വയനാട്, സാദിഖ് ഖാദർ, മുജീബ് കൊളത്തൂർ എന്നിവർ സംബന്ധിച്ചു. കൊല്ലം ജില്ല കമ്മിറ്റി നേതാക്കളായ നൗഷാദ് കെ.എസ് പുരം, ഷമീർ വയ്യാനം, ശരീഫ് മാസ്റ്റർ, നിസാർ അഹമ്മദ്, സിയാർ മുഹമ്മദ്, സലിം കണ്ണനല്ലൂർ, സജീവ് കരുനാഗപ്പള്ളി, സലിം ചടയമംഗലം എന്നിവർ നേതൃത്വം നൽകി.

