കോട്ടക്കൽ കെ.എം.സി.സി ഇഫ്താർ സംഗമം
text_fieldsകെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം
റിയാദ്: കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സ്റ്റോങ് സിക്സ് മോയ്സ് കാമ്പയിന്റെ ഭാഗമായി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും ഇഫ്താർ സംഗമവും മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ല പ്രസിഡന്റ് ഷൗകത്ത് കടമ്പോട്ട് ഉദ്ഘടനം ചെയ്തു.
റിയാദ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. ഷുഹൈബ് മന്നാനി റമദാൻ സന്ദേശം നൽകി. ചടങ്ങിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കടുത്തു. പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

