കെ.എം.സി.സി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി മഹ്ജർ ഇഫ്താർ സംഗമം ഇസ്ഹാഖ് പൂണ്ടോളി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി മഹ്ജർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മഹ്ജർ അൽറാസി മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു. ഹാഫിള് ഫൈസി മരത്തിൻകടവ് റമദാൻ ഉദ്ബോധനം നടത്തി.
ഇസ്മായിൽ മഞ്ചേരി, ജാഫർ മോങ്ങം, ശിഹാബ് ഒറ്റത്ത്, ബീരാൻകുട്ടി വയനാട്, ജാഫർ കുരിക്കൾ, യൂനുസ് നാലകത്ത്, അബ്ദുനാസർ കരിപ്പൂർ, റിയാസ് പിലാക്കൽ, ഫസലുറഹ്മാൻ വള്ളിക്കുന്ന്, അബ്ദുൽ അസീസ്, വി.കെ. ഉസ്മാൻ, അബ്ദുൽ ജലീൽ, തിരുവാലി മുഹമ്മദ് ഒഴുകൂർ, അൻവർ, ഷറഫുദ്ദീൻ, സെമിൽ, ഹംസ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സലിം മുണ്ടേരി സ്വാഗതവും അബ്ദുൽ ജലീൽ ചെമ്മല നന്ദിയും പറഞ്ഞു. സക്കറിയ ബാസിത്ത് ഖിറാഅത്ത് നടത്തി.

