ചരിത്രമായി കെ.എം.സി.സി ജനകീയ ഇഫ്താർ; പങ്കെടുത്തത് നാലായിരത്തോളം പേർ
text_fieldsറിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തിയ ജനകീയ ഇഫ്താർ
ചടങ്ങിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നാലായിരത്തോളം പേരാണ് അസീസിയയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് (ട്രെയിൻ മാൾ) ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിലേക്ക് ഒഴുകിയെത്തിയത്. മാളിന്റെ താഴത്തെ നിലയിൽ സ്ത്രീകൾക്ക് പ്രത്യേകം സൗകര്യമൊരുക്കുകയും എണ്ണൂറിലധികം പേർ പങ്കെടുക്കുകയും ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതൻ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. കോവിഡ് കാലത്ത് റിയാദിൽ നടന്ന ആശ്വാസ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതായിരുന്നെന്നും കർമരംഗത്ത് സജീവമായ പ്രവർത്തകരാണ് റിയാദ് കെ.എം.സി.സിയുടെ മുതൽക്കൂട്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി അക്ബർ, സുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, പുഷ്പരാജ്, ഷംനാദ് കരുനാഗപ്പള്ളി, ഉസ്മാൻ അലി പാലത്തിങ്ങൽ, ഷാഫി ദാരിമി, സുൽഫിക്കർ അലി, എൻ.സി. മുഹമ്മദ്, അലവിക്കുട്ടി ഒളവട്ടൂർ, ഡോ. അബ്ദുൽ അസീസ്, ബഷീർ ചേലേമ്പ്ര, റഹീം മാഹി, വി.കെ.കെ. അബ്ബാസ്, വിജയൻ നെയ്യാറ്റിൻകര, നാസർ കല്ലറ, കബീർ വൈലത്തൂർ, മുജീബ് ഉപ്പട, അബ്ദുറഹ്മാൻ ഫറോക്ക്, കെ.ടി. അബൂബക്കർ, അബ്ദുൽ മജീദ് പയ്യന്നൂർ, അബ്ദുസ്സലാം തൃക്കരിപ്പൂർ, സിദ്ദീഖ് തുവ്വൂർ, അബ്ദുൽ മജീദ് കാളമ്പാടി, ബാവ താനൂർ, റസാഖ് വളക്കൈ, അലി വയനാട്, സഫീർ തിരൂർ, നൗഷാദ് ചാക്കീരി, മാമുക്കോയ ഒറ്റപ്പാലം എന്നിവർ പങ്കെടുത്തു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും ട്രഷറർ യു.പി. മുസ്തഫ നന്ദിയും പറഞ്ഞു. ഹാഷിഫ് ചെറുവണ്ണൂർ ഖിറാഅത്ത് നടത്തി. വനിത കെ.എം.സി.സി പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ, വളൻറിയർ ക്യാപ്റ്റൻ അഷ്റഫ് മേപ്പീരി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

