ഡോ. സൈഫുദ്ദീൻ കൊണ്ടാണത്തിന് കെ.എം.സി.സി ആദരം
text_fieldsഡോ. സൈഫുദ്ദീൻ കൊണ്ടാണത്തിനുള്ള കെ.എം.സി.സി ജിദ്ദ ശറഫിയ്യ റയാൻ ഏരിയ
കമ്മിറ്റിയുടെ ഉപഹാരം ടി.പി. ശുഐബ് കൈമാറുന്നു
ജിദ്ദ: ആതുരസേവനരംഗത്ത് മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായി ഇംഗ്ലണ്ടിലെ എഡിൻബറ ഗ്ലാസ്ഗോ റോയൽ യൂനിവേഴ്സിറ്റിയിൽനിന്ന് ഫെല്ലോഷിപ് ലഭിച്ച ചെമ്മാട് സ്വദേശിയും ജിദ്ദ ശറഫിയ റയാൻ പോളിക്ലിനിക്കിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റുമായ ഡോ. സൈഫുദ്ദീൻ കൊണ്ടാണത്തിനെ കെ.എം.സി.സി ജിദ്ദ ശറഫിയ്യ റയാൻ ഏരിയ കമ്മിറ്റി ആദരിച്ചു.
റയാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. പി.സി.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി റയാൻ ഏരിയ കമ്മിറ്റി രക്ഷാധികാരിയും മുൻ സെൻട്രൽ കമ്മിറ്റി ഭാരവാഹിയുമായ ടി.പി. ശുഐബ്, ഡോ. സൈഫുദ്ദീന് ഉപഹാരം കൈമാറി.
കെ.എം.സി.സി മണ്ഡലം, ഏരിയ ഭാരവാഹികളായ സാബിർ പാണക്കാട്, ജാബിർ ചങ്കരത്ത്, ഹാരിസ് മമ്പാട്, റഫീഖ് തുവ്വൂർ, സലീം പാറപ്പുറത്ത്, മുജീബ് തുവ്വൂർ തുടങ്ങിയവർ സംസാരിച്ചു. റയാൻ പോളിക്ലിനിക്ക് ജീവനക്കാരായ വിധു കോഴിക്കോട്, ഷരീഫ് തോട്ടെക്കാട്, ആസിഫ് തൂത, ഷഹീദ് മണ്ണാർക്കാട്, ഹിജാസ് മുണ്ടുപറമ്പ്, ഇമ്രാൻ കണ്ണൂർ, സിസ്റ്റർ ഷൈന, ചിഞ്ചു, വിൻസെന്റ് തുടങ്ങിയവർ ചടങ്ങ് നിയന്ത്രിച്ചു.
സെക്രട്ടറി മജീദ് അഞ്ചച്ചവിടി സ്വാഗതവും ട്രഷറർ ജംഷീദ് ബാബു മലപ്പുറം നന്ദിയും പറഞ്ഞു. ഡോ. സൈഫുദ്ദീൻ കൊണ്ടാണത്ത് നേരത്തെ ജിദ്ദ നാഷനൽ ആശുപത്രിയിലും കോഴിക്കോട് മിംസ്, മെഡിക്കൽ കോളജ്, തിരൂരങ്ങാടി എം.കെ. ഹാജി മെമ്മോറിയൽ എന്നീ ആശുപത്രികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

