Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ഹെ​ൽ​പ്...

കെ.​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
Jeddah Sharafiya Abeer Area KMCC Help Desk Razaq Master U Inaugurating
cancel
camera_alt

ജി​ദ്ദ ശ​റ​ഫി​യ്യ അ​ബീ​ർ ഏ​രി​യ കെ.​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്ക് റ​സാ​ഖ്‌ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ​യും ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും കു​ടും​ബ​സു​ര​ക്ഷ പ​ദ്ധ​തി​ക​ളി​ൽ അം​ഗ​മാ​കു​ന്ന​വ​രു​ടെ​യും സൗ​ക​ര്യാ​ർ​ഥം അ​ബീ​ർ ഏ​രി​യ കെ.​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്‌​ക് കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്‌ സി.​കെ.​എ റ​സാ​ഖ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ റി​യാ​സ് താ​ത്തോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ബീ​ബു​ല്ല പ​ട്ടാ​മ്പി, സ​മീ​ർ ആ​ല​പ്പു​ഴ, ഇ​ർ​ഷാ​ദ് കാ​സ​ർ​കോ​ട്, ടി.​പി.​എ സ​ലാം മു​ള​യ​ൻ​കാ​വ്, മു​സ്ത​ഫ പ​ട്ടാ​മ്പി, അ​ബ്ദു​ൽ അ​സീ​സ്, സി​ദ്ദീ​ഖ് മൗ​ല​വി, സൈ​നു​ൽ ആ​ബി​ദ് കൊ​പ്പം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ശ​റ​ഫി​യ്യ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മീ​റ്റി​ങ് ഹാ​ളി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴു മു​ത​ൽ 10 വ​രെ ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും കെ.​എം.​സി.​സി കു​ടും​ബ​സു​ര​ക്ഷ പ​ദ്ധ​തി​ക​ളി​ൽ അം​ഗ​മാ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഹെ​ൽ​പ് ഡെ​സ്കു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ബീ​ർ ഏ​രി​യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബു​ല്ല പ​ട്ടാ​മ്പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCInaugurationSaudi ArabiaHelp center
News Summary - K.M.C.C Help Center Inaugurated
Next Story