ബനാത്ത് വാല സ്മാരക ഗ്രന്ഥത്തിന് കെ.എം.സി.സി ഫണ്ട് കൈമാറി
text_fieldsജിദ്ദ റുവൈസ് ഏരിയ കെ.എം.സി.സി ഭാരവാഹികൾ ബനാത്ത് വാല സ്മാരക ഗ്രന്ഥത്തിനുള്ള
സംഖ്യ ഗ്രേസ് ഭാരവാഹികൾക്ക് കൈമാറുന്നു
ജിദ്ദ: റുവൈസ് ഏരിയ കെ.എം.സി.സി ഭാരവാഹികൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സി.എച്ച് ചെയർ സന്ദർശിച്ചു. പ്രസിഡന്റ് മുഹ്ദാർ തങ്ങൾ കാളികാവ്, ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി, റഹീം പെരുവള്ളൂർ, അബ്ദുസ്സലാം തേഞ്ഞിപ്പലം എന്നിവരടങ്ങിയ സംഘം ഗ്രേസ് മാപ്പിള ഹെറിറ്റേജ് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കി. ഗ്രേസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ബനാത്ത് വാല സ്മാരക ഗ്രന്ഥത്തിനുള്ള സ്പോൺസർഷിപ് തുക ഭാരവാഹികൾ ബന്ധപ്പെട്ടവർക്ക് കൈമാറി. പി.എ. റഷീദ്, അഷ്റഫ് തങ്ങൾ, സി.എച്ച് ചെയർ റിസർച് ഓഫിസർ അബ്ദുറഹ്മാൻ മങ്ങാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഗവേഷണ പഠനത്തിനായി ഹെറിറ്റേജ് ലൈബ്രറിയിലെത്തിയ ഇന്തോനേഷ്യൻ സംഘവുമായും കെ.എം.സി.സി നേതാക്കൾ സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

