കെ.എം.സി.സി ചികിത്സ സഹായം കൈമാറി
text_fieldsതൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി ചികിത്സ സഹായം പ്രസിഡൻറ് കെ.ടി ജലീൽ, സെക്രട്ടറി ഷൗക്കത്ത് ബാപ്പു എന്നിവർ കൈമാറുന്നു
ജിദ്ദ: ന്യൂമോണിയ ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഞ്ഞപ്പറ്റ മുഹമ്മദ് ശരീഫിെൻറ ചികിത്സ ചെലവിലേക്ക് തൃക്കലങ്ങോട് പഞ്ചായത്തത് ഗ്ലോബൽ കെ.എം.സി.സി സ്വരൂപിച്ച ധന സഹായം കൈമാറി. തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി അംഗവും ജിസാൻ ദർബ് ഏരിയ കെ.എം.സി.സി പ്രവർത്തകനും അൽനൂർ സൂപ്പർ മാർക്കറ്റ് ജീവനക്കാരനുമാണ് ശരീഫ്. ചികിത്സ സഹായം പ്രസിഡൻറ് കെ.ടി ജലീൽ, സെക്രട്ടറി ഷൗക്കത്ത് ബാപ്പു എന്നിവർ ചേർന്ന് കുടുംബത്തിന് കൈമാറി.
ചടങ്ങിൽ ഗ്ലോബൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി റഫീഖ് തച്ചുണ്ണി, എക്സിക്യൂട്ടിവ് അംഗവും പഞ്ചായത്ത് പതിനേഴാം വാർഡ് അംഗവുമായ കെ. സാബിരി, മുസ്ലിം ലീഗ് പ്രസിഡൻറ് ഇ.ടി. മൊയീൻ കുട്ടി, യൂസുഫ് മേച്ചേരി, കെ.പി ഷാജി, താന്നിക്കൽ ഷാജി എന്നിവർ സംബന്ധിച്ചു.

