കെ.എം.സി.സി ധനസഹായം കൈമാറി
text_fieldsമലപ്പുറം മേലാറ്റൂർ വേങ്ങൂർ സ്വദേശി അബ്ദുസ്സലാം പാതിരമണ്ണയുടെ കുടുംബത്തിന് കെ.എം.സി.സി നൽകുന്ന ധനസഹായം ലുബൈദ് ഒളവണ്ണ കൈമാറുന്നു
ദമ്മാം: കെ.എം.സി.സി മരണാനന്തര ആനുകൂല്യമായി നൽകുന്ന ധനസഹായം കൈമാറി. മലപ്പുറം മേലാറ്റൂർ വേങ്ങൂർ സ്വദേശിയും ദഹറാന്‍ ഏരിയ കെ.എം.സി.സി വൈസ് പ്രസിഡൻറുമായിരുന്ന അബ്ദുസ്സലാം പാതിരമണ്ണയുടെ കുടുംബത്തിനാണ് സഹായം കൈമാറിയത്. 14 വർഷമായി ദോഹയിൽ ഹൗസ് ഡ്രൈവറായിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് അബ്ദുസ്സലാം മരിച്ചത്.
ആറുലക്ഷം രൂപയുടെ ചെക്ക് ദഹറാന്‍ ഏരിയ കെ.എം.സി.സി ട്രഷറര്‍ ലുബൈദ് ഒളവണ്ണ കൈമാറി. അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് ഇക്ബാല്‍ ആനമങ്ങാട്, റിയാദ് പെരിന്തല്‍മണ്ണ കെ.എം.സി.സി സെക്രട്ടറി റഷീദ് വരിക്കോടന്‍, മേലാറ്റൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ മുസമ്മിൽ ഖാൻ, മുസ്തഫ പാതിരമണ്ണ, മുഹമ്മദലി പാതിരമണ്ണ, മുജീബ് ഫൈസി, മുഹമ്മദലി ആനമങ്ങാട്, ഇല്യാസ് പടിഞ്ഞാറേതില്‍ എന്നിവര്‍ സംബന്ധിച്ചു.

