Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right3000 വളണ്ടിയർമാർ...

3000 വളണ്ടിയർമാർ ശനിയാഴ്​ച മിനായിലെത്തും ^കെ.എം.സി.സി

text_fields
bookmark_border
3000 വളണ്ടിയർമാർ ശനിയാഴ്​ച മിനായിലെത്തും ^കെ.എം.സി.സി
cancel
camera_alt???? ????? ??? ???? ????? ????????? ?????? ????????? ??????? ????????? ??????????
ജിദ്ദ: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ഹജ്ജ് സെല്ലി​​െൻറ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ 3000 വളണ്ടിയർമാർ ശനിയാഴ്​ച മിനായിലെത്തുമെന്ന്​ കമ്മിറ്റി അറിയിച്ചു. അറഫ, മുസ്​ദലിഫ, മശാഇർ മെട്രോ വളണ്ടിയർമാർ നേരത്തെ സേവനം തു ടങ്ങി. ആധുനിക സൗകര്യങ്ങളോട് കൂടിയ രണ്ട് ആംബുലൻസുകളുടെ അകമ്പടിയോടെ സർച്ചിംഗ് ടീമും രംഗത്തുണ്ട്​. മിനായിൽ ആദ്യദിനം തന്നെ കഞ്ഞിവിതരണം തുടങ്ങി. രണ്ട്​ ലക്ഷം ഹാജിമാർക്ക് കഞ്ഞി വിതരണത്തിന്​ മിനായിൽ തന്നെ ക്രമീകരണം നടത്തി. 30 വളണ്ടിയർമാർ വീതമുള്ള 90 ഗ്രൂപ്പുകളായാണ് വളണ്ടിയർമാരെ മിനയിൽ സേവനത്തിനായ് വിന്യസിക്കുന്നത്​.
300 വീൽ ചെയറുകളുമായി പ്രത്യേക ടീം ഉണ്ട്​. അസീസിയ്യയിൽ പ്രവർത്തിക്കുന്ന സൗദി കെ.എം.സി.സി ഹെഡ്കോർട്ടേഴ്സ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്​. 3000 വളണ്ടിയർമാർക്ക് ഭക്ഷണവും താമസവും ഒരുക്കിയിരിക്കുന്നത് അസീസിയയിലാണ്​. കെ എം സി.സിയുടെ മിനമേപ്പ് വെള്ളിയാഴ്​ച പുറത്തിറക്കി. സൗദി കെഎം.സി.സി ജനറൽ സെക്രട്ടറി ഖാദർ ചെങ്കളയുടെ മേൽനോട്ടത്തിൽ ഹെഡ് കോർട്ടേഴ്സ് കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാണെന്ന്​ സംഘടന അറിയിച്ചു. അന്തിമ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജിദ്ദ കെ.എം.സി.സി ആസ്ഥാനത്ത് ചേർന്ന ഹജ്ജ് സെൽ യോഗം നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ഉദ്​ഘാടനം ചെയ്തു. ചെയർമാൻ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ചീഫ് കോ ഒാർഡിനേറ്റർ അബൂബക്കർ അരിമ്പ്ര, ജനറൽ ക്യാപ്റ്റൻ ഉമ്മർ അരിപ്പാമ്പ്ര, ഗഫൂർ പട്ടാമ്പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ കൺവീനർമാരായ മുജീബ് പൂക്കോട്ടൂർ സ്വാഗതവും പി.എം അബ്​ദുൽ ഹഖ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsKMCC Hajj volunteers
News Summary - KMCC Hajj volunteers, Saudi news
Next Story