കെ.എം.സി.സി ഹജ്ജ് വളന്റിയർ ക്യാമ്പ് ഇന്ന് ജിദ്ദയിൽ
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് മലപ്പുറം ജില്ലയിലെ കെ.എം.സി.സി വളന്റിയർമാർക്കുള്ള ക്യാമ്പ് ഇന്ന് സംഘടിപ്പിക്കുമെന്ന് ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക് ഒരു മണിക്ക് ശറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് നാസർ കാടാമ്പുഴക്ക് യാത്രയയപ്പും നൽകും. പരിപാടിയിൽ ജില്ലയിലെ മുഴുവൻ കെ.എം.സി.സി വളന്റിയർമാരും എല്ലാ വർക്കിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ എന്നിവർ ആവശ്യപ്പെട്ടു.

