അസൈനാർ കളത്തിങ്ങലിന് കെ.എം.സി.സി സ്വീകരണം നൽകി
text_fieldsവേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങലിന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ബഹറൈൻ കെ.എം.സി.സിയുടെ ദീർഘകാല ജനറൽ സെക്രട്ടറിയായിരുന്ന ഇപ്പോൾ വേൾഡ് കെ.എം.സി.സി സെക്രട്ടറിയായ അസൈനാർ കളത്തിങ്ങലിന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. കെ.എം.സി.സി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. എ.കെ. ബാവ, സാബിൽ മമ്പാട്, ഷൗക്കത്ത് നാറക്കോടൻ, കെ.കെ മുഹമ്മദ്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റസാഖ് പുൽപ്പറ്റ, റഹ്മത്തലി എരഞ്ഞിക്കൽ, മുഷ്താഖ് മധുവായി, ആസിഫ് കുറുപ്പത്ത് എന്നിവർ സംസാരിച്ചു. വി.പി. മുസ്തഫ സ്വാഗതവും വി.പി. അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

