സിറാജ് ആലുവക്ക് കെ.എം.സി.സി യാത്രയയപ്പ്
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി സെക്രട്ടറി സിറാജ് ആലുവക്ക് പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ ഓർമഫലകം സമ്മാനിക്കുന്നു
അൽഖോബാർ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യ സെക്രട്ടറി സിറാജ് ആലുവക്ക് വിവിധ കെ.എം.സി.സി കമ്മിറ്റികൾ സംയുക്തമായി വിപുലമായ യാത്രയയപ്പ് നൽകി. നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവിശ്യയിലെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. 2007ൽ പ്രവാസം ആരംഭിച്ച ആലുവ തായിക്കാട്ടുകര സ്വദേശിയായ പരിയാരത്ത് സിറാജുദ്ദീൻ മിഡിലീസ്റ്റ് ചന്ദ്രിക അൽഖോബാർ ലേഖകകനായിരുന്നു. പ്രവിശ്യയിലെ സാമൂഹിക സംസ്കാരിക മേഖലയിൽ സജീവമായിരുന്ന സിറാജ് അൽഖോബാർ അക്റബിയ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി, റാക ഏരിയ സ്ഥാപക പ്രസിഡൻറ്, അൽഖോബാർ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി, ദമ്മാം എറണാകുളം ജില്ല കെ.എം.സി.സി സ്ഥാപക ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെ മാധ്യമവിഭാഗം ചുമതലയുള്ള സെക്രട്ടറിയായിരിക്കെയാണ് സിറാജിന്റെ മടക്കം. കോവിഡ് പ്രതിസന്ധിയിൽ അൽഖോബാറിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2013ൽ സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവിൽ ഇന്ത്യൻ എംബസി ഹെൽപ് ഡെസ്കിൽ സജീവമായി പ്രവർത്തിച്ചു. സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴിൽ മക്കയിൽ വളൻറിയറായി നിരവധി തവണ സേവനം ചെയ്തു. മത സംഘടന രംഗത്തും സജീവമായിരുന്ന സിറാജ് ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻററിൽ പബ്ലിക് റിലേഷൻ മീഡിയ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് അംഗമായി 13 വർഷം പ്രവർത്തിച്ചു.
അൽഖോബാർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെസ്റ്റോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിപുലമായ യാത്രയയപ്പ് ചടങ്ങിൽ ഇക്ബാൽ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. പ്രവിശ്യ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, സെക്രട്ടേറിയറ്റംഗങ്ങളായ സുലൈമാൻ കൂലേരി, മാലിക്ക് മക്ബൂൽ, കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, അഷ്റഫ് ഗസൽ, റഹ്മാൻ കാരയാട്, ഒ.പി. ഹബീബ് ബാലുശ്ശേരി, ഖാദി മുഹമ്മദ്, സലാം ഹാജി കുറ്റിക്കാട്ടൂർ, ദമ്മാം മീഡിയ ഫോറം പ്രതിനിധികളായ മുജീബ് കളത്തിൽ, സാജിദ് ആറാട്ടുപുഴ, പ്രവീൺ വല്ലത്ത്, വിവിധ സെൻട്രൽ ജില്ലാ ഭാരവാഹികളായ ഹമീദ് വടകര, മുഷ്താഖ് പേങ്ങാട്, സാദിഖ് കാദർ എറണാകുളം, കെ.പി. ഹുസൈൻ എ.ആർ നഗർ, ഫൈസൽ കൊടുമ, ബഷീർ ബാഖവി പറമ്പിൽപീടിക, ഫൈസൽ ഇരിക്കൂർ, ശബ്ന നജീബ്, ഷാനി പയ്യോളി എന്നിവർ സംസാരിച്ചു. അൽഖോബാർ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇസ്മാഈൽ പുള്ളാട്ട് സ്വാഗതവും ട്രഷറർ നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു. ലുബൈദ് ഒളവണ്ണ ഖിറാഅത്ത് നടത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

