കെ.വി.എ. അസീസിനും റഷീദ് വരിക്കോടനും കെ.എം.സി.സി സ്വീകരണം
text_fieldsകെ.വി.എ. അസീസിനും റഷീദ് വരിക്കോടനും ചുങ്കത്തറ
കെ.എം.സി.സി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹൃസ്വസന്ദർശാർഥം സൗദിയിലെത്തിയ കെ.എം.സി.സി നാഷനൽ കമ്മിറ്റി മുൻ സെക്രട്ടറിയും, നിലമ്പൂർ മണ്ഡലം പ്രവാസി ലീഗ് ജനറൽ സെക്രട്ടറിയുമായ ചുങ്കത്തറ സ്വദേശി കെ.വി.എ അസീസിനും റഷീദ് വരിക്കോടനും ജിദ്ദ ചുങ്കത്തറ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകി. ഹയ്യറിഹാബ് സദ സലാം വില്ലയിൽ വെച്ച് നടന്ന സ്വീകരണ സംഗമം പി.സി.എ റഹ്മാൻ (ഇണ്ണി) ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സലാം ചെമ്മല അധ്യക്ഷത വഹിച്ചു. സുബൈർ വട്ടോളി, ഉമറലി തങ്ങൾ കാടാമ്പുഴ, അബ്ദുൽ റസ്സാഖ്, റഊഫ് തിരൂരങ്ങാടി, ശിബിൻ, ജാബിർ ചങ്കരത്ത്, അനീസ് നാണി, ശിബിലി എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി കെ.ടി. ഉമ്മർ സ്വാഗതവും, ഉമ്മർ മൗലവി നന്ദിയും പറഞ്ഞു. ടി.കെ ഗഫൂർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

