കെ.എം.സി.സി ഖമീസിൽ ലീഗൽ സെൽ രൂപവത്കരിച്ചു
text_fieldsറഹ്മാൻ മഞ്ചേരി (ചെയർമാൻ), മിസ്ഫർ, മുണ്ടുപറമ്പ് (ജനറൽ കൺവീനർ), നാസിക് അഹമ്മദ് (കോഓർഡിനേറ്റർ)
അബഹ: മേഖലയിലെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ജോലിയുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടും ഉണ്ടാകുന്ന നിയമപ്രശ്നങ്ങളിലും മറ്റും സജീവമായി ഇടപെടുക എന്ന ഉദ്ദേശത്തോടെ കെ.എം.സി.സി ഖമീസ് ടൗൺ കമ്മിറ്റി ലീഗൽ സെല്ലിന് രൂപം നൽകി.
ചെയർമാനായി റഹ്മാൻ മഞ്ചേരി, ജനറൽ കൺവീനറായി മിസ്ഫർ മുണ്ടുപറമ്പ്, വൈസ് ചെയർമാനായി ഷരീഫ് മോങ്ങം, ജോയിന്റ് കൺവീനറായി മഹ്റൂഫ് കോഴിക്കോട്, കോഓർഡിനേറ്ററായി നാസിക് അഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

