കെ.എം.സി.സി അൽ മർവ ഏരിയ കമ്മിറ്റി രൂപവത്കരിച്ചു
text_fields1). സിദ്ദീഖ് കൊണ്ടോട്ടി (ചെയർ.), 2). എം.കെ. മുസ്തഫ ഊരകം (പ്രസി.), 3). സകരിയ ഇല്ലിക്കൽ കൊടിഞ്ഞി (ജന. സെക്ര.),
4).അലി നെല്ലിക്കുത്ത് (ട്രഷ)
ജിദ്ദ: കെ.എം.സി.സി അൽ മർവ ഏരിയ സമ്മേളനം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. എം.കെ. മുസ്തഫ ഊരകം അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. സകരിയ ഇല്ലിക്കൽ കൊടിഞ്ഞി പ്രമേയ പ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് നിരീക്ഷകരായ കെ.എം.സി.സി പാലക്കാട് ജില്ല ട്രഷറർ ഷൗക്കത്തലി ഒറ്റപ്പാലം, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സകരിയ്യ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറും സൗദി നാഷനൽ സെക്രട്ടേറിയറ്റ് അംഗവുമായ ഉമ്മർ അരിപ്പാമ്പ്ര നിയന്ത്രിച്ചു. കഴിഞ്ഞ വർഷം ഹജ്ജ് വളന്റിയർ സേവനത്തിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിച്ചു.
അംഗത്വ കാമ്പയിനുമായി ബന്ധപ്പെട്ടു നടത്തിയ അംഗത്വ ചലഞ്ചിൽ വിജയികളായ മഹ്‌റൂഫ് കൊണ്ടോട്ടി, സമദ് മുതുവല്ലൂർ, റാഷിദ് പൂക്കോട്ടൂർ എന്നിവർക്കുള്ള സമ്മാനദാനവും നടന്നു. അലി നെല്ലിക്കുത്ത് സ്വാഗതവും സിദ്ദീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. അയ്യൂബ് ഫൈസി വലമ്പൂർ പ്രാർഥനക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ: സിദ്ദീഖ് കൊണ്ടോട്ടി (ചെയർ), എം.കെ. മുസ്തഫ ഊരകം (പ്രസി.), അബ്ദുസ്സലാം തൃക്കലങ്ങോട്, ഗഫൂർ മാടശ്ശേരി, ശുകൂർ പുതുപ്പറമ്പ്, എം.പി. ശറഫുദ്ദീൻ വേങ്ങര (വൈ. പ്രസി.), സകരിയ ഇല്ലിക്കൽ കൊടിഞ്ഞി (ജന. സെക്ര.), യു.സി. മാനു ആതവനാട്, മഹ്‌റൂഫ് കൊണ്ടോട്ടി, ശിഹാബ് കിഴിശ്ശേരി, അക്ബർ വള്ളിക്കാപ്പറ്റ (ജോ. സെക്ര.), അലി നെല്ലിക്കുത്ത് (ട്രഷ), അയ്യൂബ് ഫൈസി വലമ്പൂർ, യു.കെ. അഹമ്മദ് ഊരകം, റഊഫ് അഴീക്കോട്, സുൽഫി നെല്ലിക്കുത്ത് (ഉപസമിതി അംഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

