കെ.എം.സി.സി ഫുട്ബാൾ: വണ്ടൂർ-തിരൂരങ്ങാടി ടീം ജേതാക്കൾ
text_fieldsറിയാദ് കെ.എം.സി.സി മലപ്പുറം ജില്ല ഫുട്ബാൾ ടൂർണമെൻറ് ന്യൂ സഫമക്ക പോളിക്ലിനിക്
മാനേജർ വി.എം. അഷ്റഫ് ഉദ്ഘാടനം നിർവഹിക്കുന്നു
റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നേതൃത്വത്തിൽ സ്പോർട്സ് വിഭാഗമായ സ്കോർ നടത്തിയ പി.വി. മുഹമ്മദ് അരീക്കോട് മെമ്മോറിയൽ മണ്ഡലംതല ഫുട്ബാൾ ടൂർണമെൻറിൽ വണ്ടൂർ - തിരൂരങ്ങാടി ടീം ജേതാക്കളായി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് വള്ളിക്കുന്ന്-ഏറനാട് ടീമിനെ പരാജയപ്പെടുത്തിയത്.
ശിഫ വിയ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെൻറിൽ ജില്ലയിൽ നിന്നുള്ള 16 നിയോജകമണ്ഡലങ്ങൾ എട്ട് ടീമുകളായാണ് മത്സരത്തിൽ പങ്കെടുത്തത്. 16 നിയോജക മണ്ഡലം കെ.എം.സി.സി ടീമുകൾ മാറ്റുരച്ച ഷൂട്ടൗട്ട് മത്സരത്തിൽ തവനൂർ ജേതാക്കളും തിരൂരങ്ങാടി റണ്ണറപ്പുമായി. ടൂർണമെൻറ് ന്യൂ സഫമക്ക പോളിക്ലിനിക് മാനേജർ വി.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ടൂർണമെൻറിലെ മികച്ച കളിക്കാരനായി വണ്ടൂർ-തിരൂരങ്ങാടി ടീമിലെ ജംഷി മമ്പാടിനെയും മികച്ച സ്റ്റോപ്പർ ബാക്കായി ഏറനാട്-വള്ളിക്കുന്ന് ടീമിലെ മുനീറിനെയും തിരഞ്ഞെടുത്തു. പെരിന്തൽമണ്ണ-താനൂർ ടീമിലെ സത്താർ താമരത്ത് ടൂർണമെൻറിൽ കൂടുതൽ ഗോൾ നേടിയ കളിക്കാരനായി. വെറ്ററൻ താരമായി മുജീബ് പൂക്കോട്ടൂരിനെ തിരഞ്ഞെടുത്തു.
ചന്ദ്രിക കാമ്പയിൻ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ വാർഷിക വരിക്കാരനായി ചേർന്ന് ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ജില്ല കോഓഡിനേറ്റർ ഉസ്മാൻ അലി പാലത്തിങ്ങലിന് അപേക്ഷഫോറം കൈമാറി. വിജയികൾക്ക് കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഉസ്മാൻ അലി പാലത്തിങ്ങൽ, മുഹമ്മദ് വേങ്ങര, നജ്മുദ്ദീൻ മഞ്ഞളാംകുഴി, അഷ്റഫ് കൽപകഞ്ചേരി, മുജീബ് ഉപ്പട, അഷ്റഫ് മോയൻ, ഷാഫി കരുവാരക്കുണ്ട്, ഷകീൽ തിരൂർക്കാട്, ഷിഹാബ് തങ്ങൾ കുറുവ, ശറഫു പുളിക്കൽ, റിയാസ് തിരൂർക്കാട് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ, സത്താർ താമരത്ത്, ഷാഹിദ്, പി.സി. മജീദ്, നൗഷാദ് ചാക്കീരി എന്നിവർ സംബന്ധിച്ചു. മലപ്പുറം ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് ഷാഫി നന്ദിയും പറഞ്ഞു.
സ്കോർ ചെയർമാൻ അഷ്റഫ് മോയൻ, മുനീർ വാഴക്കാട്, ഷെരീഫ് അരീക്കോട്, ഹമീദ് ക്ലാരി, ഇക്ബാൽ തിരൂർ, സിദ്ദീഖ് കോനാരി, ലത്തീഫ് കരിങ്കപ്പാറ, കൺവീനർ ഷകീൽ തിരൂർകാട്, മൊയ്തീൻ കുട്ടി പൊന്മള എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

