കെ.എം.സി.സി ഫുട്ബാൾ; കോഴിക്കോടിനും ആലപ്പുഴക്കും ജയം
text_fields1. കെ.എം.സി.സി ഫുട്ബാൾ ടൂർണമെൻറിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ചാണ്ടി ഉമ്മൻ സംസാരിക്കുന്നു 2. കെ.എം.സി.സി ജില്ലാ ടീമുകൾ തമ്മിലുള്ള മത്സരത്തിൽനിന്ന്
റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി റിയാദ് ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ സംഘടിക്കുന്ന ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പ് രണ്ടാം വാരത്തിലെ ആദ്യ മത്സരത്തിൽ കെ.എം.സി.സി കോഴിക്കോട് ജില്ലക്കും ആലപ്പുഴ ജില്ലക്കും തകർപ്പൻ വിജയം. ഗ്രൂപ ബിയിൽ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തൃശൂരിനെയാണ് പരാജയപ്പെടുത്തിയത്. കോഴിക്കോടിനായി തഷിൻ റഹ്മാൻ, മുഹമ്മദ് സാലിം എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. കോഴിക്കോടിന്റെ തഷിൻ റഹ്മാനാണ് കളിയിലെ കേമൻ.
രണ്ടാം മത്സരത്തിൽ ഗ്രൂപ് ഒന്നിലെ ആലപ്പുഴ ജില്ലയും എറണാകുളം ജില്ലയും തമ്മിൽ നടന്ന മത്സരം അത്യന്തം ആവേശകരമായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആലപ്പുഴ വിജയികളായി. ആലപ്പുഴക്കായി നബീലും ഫായിസും ഗോളുകൾ നേടിയപ്പോൾ എറണാകുളത്തിന്റെ ആശ്വാസ ഗോൾ മുബശ്ശിർ ഇഖ്ബാലിന്റെ വകയായിരുന്നു. ആലപ്പുഴയുടെ നബീലാണ് പ്ലെയർ ഓഫ് ദ മാച്ച്. അവസാനം നടന്ന പാലക്കാടും കാസർകോടും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. മുഹമ്മദും സൈനും ഇരു ടീമുകൾക്ക് വേണ്ടി ഗോളുകൾ നേടി. പാലക്കാടിന്റെ റിസ്വാൻ പ്ലെയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ചാണ്ടി ഉമ്മൻ എം.എൽ.എ ടൂർണമെൻറിൽ മുഖ്യതിഥിയായി പങ്കെടുക്കയും കളിക്കാരെ പരിചയപ്പെടുകയും ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം കല കായിക പരിപാടികൾക്ക് കൂടി കെ.എം.സി.സി പ്രാധാന്യം കൊടുക്കുന്നത് ശ്രദ്ധേയമാണെന്നും ഫുട്ബാളിന്റെ മികച്ച സംഘാടനം പ്രശംസ അർഹിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, തനിമ സാംസ്കാരിക വേദി സെക്രട്ടറി റഹ്മത്ത് ഇലാഹി, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ, ടൂർണമെൻറ് ചീഫ് കോഓഡിനേറ്റർ മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്, അഡ്വ. അനീർ ബാബു, അഷ്റഫ് കൽപകഞ്ചേരി, നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, നജീബ് നല്ലാങ്കണ്ടി, അബ്ദുറഹ്മാൻ ഫറൂഖ്, മാമുക്കോയ തറമ്മൽ, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി, ഫാരിസ് പാരജോൺ, നാസർ (അൽഖർജ് കെ.എം.സി.സി) എന്നിവർ വിവിധ മത്സരങ്ങളിലെ ടീമുകളെ പരിചയപ്പെട്ടു.
പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകൾ യഥാക്രമം അസ്ലം പുറക്കാട്ടിരി എ.ജി.സി, സെൻട്രൽ കമ്മിറ്റി കായിക വിഭാഗം ചെയർമാൻ ജലീൽ തിരൂർ, ഷബീർ ഒതായി എന്നിവർ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

