കെ.എം.സി.സി ധനസഹായം കൈമാറി
text_fieldsസൗദി അൽഖോബാർ കെ.എം.സി.സിയുടെ കളമശ്ശേരി
ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിനുള്ള ധനസഹായം മൊയ്തീൻ കളമശ്ശേരി, മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്
കൈമാറുന്നു
അൽ ഖോബാർ: കെ.എം.സി.സി അൽ ഖോബാർ കമ്മിറ്റി വാർഷിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരിയിലെ എറണാകുളം മെഡിക്കൽ കോളജ് ആസ്ഥാനമാക്കി സേവനങ്ങൾ നടത്തുന്ന ശിഹാബ് തങ്ങൾ സെന്ററർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധനസഹായം നൽകി.
അഖ്റബിയ കെ.എം.സി.സി ഉപദേശകസമിതിയംഗം മൊയ്തീൻ കളമശ്ശേരി, ശിഹാബ് തങ്ങൾ ട്രസ്റ്റ് ചെയർമാനും സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് കൈമാറി.
അൽഖോബാർ കെ.എം.സി.സി സ്ഥാപക ജനറൽ സെക്രട്ടറി അഷറഫ് പാനായിക്കുളം, സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

