കെ.എം.സി.സി ഖുലൈസ് നഴ്സുമാരെ ആദരിച്ചു
text_fieldsകോവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത നഴ്സുമാരെ ഖുലൈസ് കെ.എം.സി.സി ആദരിച്ചപ്പോള്‍
ഖുലൈസ്: കോവിഡ് കാലത്ത് ഖുലൈസ് ജനറല്‍ ആശുപത്രിയിൽ സ്തുത്യർഹമായ ജോലി ചെയ്ത പത്ത് നഴ്സുമാരെ ഖുലൈസ് കെ.എം.സി.സി സമ്മേളനത്തില്‍ ആദരിച്ചു. വനിതകളും കുടുംബിനികളുമുള്പ്പെടെ മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങ് ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
അസീസ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്തഫ കാസര്‍കോട്, ഹൈദര്‍ കോട്ടക്കല്‍, ഉമ്മര്‍ മണ്ണാര്‍ക്കാട്, അഷ്റഫ് പടപ്പറമ്പ്, റഷീദ് എറണാകുളം, സാബില്‍ മമ്പാട്, മജീദ് പുകയൂർ, കരീം മൗലവി, അദുപ്പ മഞ്ചേരി, ഷാഫി പെരിന്തല്‍മണ്ണ, റാഷിഖ് മഞ്ചേരി, കുഞ്ഞുട്ടി മക്കരപ്പറമ്പ്, ഫിറോസ് മക്കരപ്പറമ്പ്, അഷ്റഫ് പെരുവള്ളൂർ, നാസര്‍ ഓജര്‍, ജാബിര്‍ മലയില്‍, ഷുക്കൂര്‍ ഫറോക്ക്, അക്ബര്‍ ആട്ടീരി, അസീസ് അസ്ഹരി, ശിഹാബ് മരവട്ടം, ഹാരിസ് പട്ടാമ്പി, ബാപ്പുട്ടി മക്കരപറമ്പ, സലീന ഇബ്രാഹീം, ഫസീല ആരിഫ്, ജസീന റാഷിക് എന്നിവർ സംസാരിച്ചു.
ആരിഫ് പഴയകത്ത് സ്വാഗതവും ഇബ്രാഹീം വന്നേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

