Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി: ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
കെ.​എം.​സി.​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി:  ഒ​ന്നേ​മു​ക്കാ​ൽ   കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കാ​രു​ണ്യ ഹ​സ്തം കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള സ​ഹാ​യ വി​ത​ര​ണോ​ദ്​​ഘാ​ട​നം
പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മ​ല​പ്പു​റ​ത്ത് നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കാ​രു​ണ്യ ഹ​സ്തം കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും അം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കു​മാ​യി ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ​യോ​ളം വി​ത​ര​ണം ചെ​യ്തു. മ​ല​പ്പു​റ​ത്ത് ന​ട​ന്ന ജി​ദ്ദ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ മു​സ്​​ലിം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വി​ത​ര​ണ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

നാ​ടി​െൻറ അ​ഭി​വൃ​ദ്ധി​ക്കാ​യി വ​ലി​യ സം​ഭാ​വ​ന ചെ​യ്ത കെ.​എം.​സി.​സി​യോ​ടും പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടും എ​ന്നും രാ​ജ്യം ക​ട​പ്പെ​ട്ടി​രി​ക്കു​മെ​ന്നും പ്ര​വാ​സി​ക​ളു​ടെ ക​നി​വി​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ന് മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ജി​ദ്ദ കെ.​എം.​സി.​സി​യു​ടെ സം​ഘ​ടി​ത സേ​വ​നം എ​ന്നും ത​ങ്ങ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ട​പ്പു​വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട 33 പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ത്തി​നും 107 പേ​രു​ടെ ചി​കി​ത്സ​ക്കു​മാ​യാ​ണ് 1,67,32,000 രൂ​പ വി​ത​ര​ണം ചെ​യ്ത​ത്.

മ​ല​പ്പു​റം ഭാ​ഷ സ​മ​ര സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ദ്ദ കെ.​എം.​സി.​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ, പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ, അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ, കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര സ്വാ​ഗ​ത​വും നി​സാം മ​മ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. പി.​എം.​എ. ജ​ലീ​ൽ, പാ​ഴേ​രി കു​ഞ്ഞി മു​ഹ​മ്മ​ദ്, സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഷൗ​ക്ക​ത്ത് ഞാ​റ​ക്കോ​ട​ൻ, ഗ​ഫൂ​ർ പ​ട്ടി​ക്കാ​ട്, മ​ജീ​ദ് അ​രി​മ്പ്ര, സി.​സി. ക​രീം, ജ​ലീ​ൽ ഒ​ഴു​കൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന് നാ​ട്ടി​ൽ ന​ട​ക്കു​ന്ന ജി​ദ്ദ കെ.​എം.​സി.​സി മ​ഹാ​സം​ഗ​മ​ത്തി​ന് അ​ന്തി​മ രൂ​പം ന​ൽ​കി. പ്ര​വാ​സി​ക​ളോ​ടു​ള്ള ക​ടു​ത്ത വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് സം​ഗ​മം പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccsecuirty scheme
News Summary - KMCC Family Security Scheme: Disbursement 1.45cr rs
Next Story