ജിദ്ദ കെ.എം.സി സി കുടുംബ സുരക്ഷാ കാമ്പയിന് തുടക്കമായി
text_fieldsജിദ്ദ: ‘കഷ്്ടപെടുന്ന പ്രവാസിക്ക് കാരുണ്യത്തിെൻറ കൈതാങ്ങ്’ എന്ന സന്ദേശവുമായി ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി കാമ്പയിന് തുടക്കം കുറിച്ചതായി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ കെ.എം.സി.സിയുടെ കാരുണ്യഹസ്തം പദ്ധതി ഒമ്പതാമത്തെ വർഷത്തിലേക്ക് കടക്കുകയാണ്. ഈ വർഷത്തെ പദ്ധതിയുടെ പ്രത്യേകത 2015 മുതൽ തുടർച്ചയായി പദ്ധതിയിൽ അംഗമായിരുന്നവരിൽ പ്രവാസം അവസാനിച്ച് നാടണയുന്നവർക്ക് ‘കാരുണ്യഹസ്തം സ്നേഹോപഹാരം’ നൽകുന്നതാണ്.
50 റിയാൽ പ്രീമിയം നൽകി അംഗത്വമെടുക്കുന്ന പ്രവാസി മരിച്ചാൽ കുടുംബത്തിന് ജിദ്ദ കെ.എം.സി.സി നാല് ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി. ചികിത്സാ സഹായമായി 40,000 രൂപ മുതൽ 50,000 രൂപ വരെ നൽകുന്നുണ്ട്. നടപ്പുവർഷം ജിദ്ദ കമ്മിറ്റി മൊത്തം 64,90,000 രൂപ വിതരണം ചെയ്തു.14 പേരാണ് നടപ്പുവർഷം മരിച്ചത്. 28 പേർക്ക് ചികിത്സാസഹായമായി 10,90,000 രൂപ നൽകി. ഈ വർഷം നാഷനൽ കമ്മിറ്റി പദ്ധതിയിൽ ജിദ്ദയിൽ നിന്ന് അംഗങ്ങളായവർക്ക് ഇതുവരെ ചികിത്സാ സഹായമായി 31 പേർക്കായി 18,70,000 രൂപ വിതരണം ചെയ്തു. മരണപെട്ട അഞ്ച് പേരുടെ കുടുംബത്തിനുള്ള ധനസഹായം ഡിസംബർ ആറിന് പാണക്കാട് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
ജിദ്ദ കെ. എം.സി.സി, സൗദി കെ.എം.സി.സി, ജിദ്ദയിലെ വിവിധ ജില്ല കമ്മിറ്റികൾ എല്ലാം നടത്തുന്ന പദ്ധതികളിൽ ഒന്നിച്ച് ചേരുന്നവരുടെ കുടുംബത്തിനാണ് മൊത്തം 15 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുക.
ഡിസംബർ ഒന്നു മുതൽ 31 വരെയാണ് കാമ്പയിൻ കാലയളവ്. പ്രവാസികളുടെ കുടുംബിനികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്.
കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായവർക്ക് ജിദ്ദയിലെ അൽ അബീർ മെഡിക്കൽ ഗ്രൂപ്പിെൻറ എട്ട് ഹോസ്പിറ്റലുകളിൽ നിന്ന് പ്രത്യേക ഇളവിൽ ചികിത്സ ലഭ്യമാക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടി അബൂബക്കർ അരിമ്പ്ര, അൻവർ ചേരങ്കെ, നിസാം മമ്പാട്, വി.പി മുസ്തഫ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
