ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി കുടുംബ സംഗമം
text_fields'സ്നേഹക്കൂട്' കുടുംബ സംഗമം അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ 'സ്നേഹക്കൂട്' എന്ന പേരിൽ സംഘടിപ്പിച്ച കുടുംബ സംഗമം വനിതകളുടെയും കുട്ടികളുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ വിവിധയിനം മത്സരങ്ങൾക്ക് ഇഖ്ബാൽ മേലാറ്റൂർ, മുസ്തഫ കട്ടുപ്പാറ, റഫീഖ് കട്ടുപ്പാറ എന്നിവർ നേതൃത്വം നൽകി. ജിദ്ദയിലെ ഗായിക ഗായകന്മാർ അണിനിരന്ന ഇശൽ സന്ധ്യയും ചടങ്ങിന് മാറ്റുകൂട്ടി.
മുസ്തഫ മലയിൽ, കബീർ കൊണ്ടോട്ടി, സോഫിയ സുനിൽ, യൂനുസ് നാലകത്ത്, ശറഫു വെട്ടത്തൂർ, നവാസ് പെരിന്തൽമണ്ണ തുടങ്ങിയവർ ഇശൽ സന്ധ്യക്ക് നേതൃത്വം നൽകി. സമീന ടീച്ചർ ചിട്ടപ്പെടുത്തി മക്കാ മോഡൽ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന, കോൽക്കളി, സൂഫി ഡാൻസ് എന്നിവയും ചടങ്ങിനെ മനോഹരമാക്കി.
പൊതുസമ്മേളനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മുസ്തഫ കോഴിശ്ശീരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ മച്ചിങ്ങൽ, മക്ക കെ.എം.സി.സി ഓർഗനൈസിങ്ങ് സെക്രട്ടറി മുസ്തഫ മലയിൽ, ജില്ല കമ്മിറ്റി ഭാരവാഹികളായ സീതി കൊളക്കാടൻ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, ലത്തീഫ് കാപ്പുങ്ങൽ എന്നിവർ സംസാരിച്ചു.
ഇഖ്ബാൽ മേലാറ്റൂർ, മുഹമ്മദാലി മേലാറ്റൂർ, ഫിറോസ് അറബി, സക്കീർ മണ്ണാർമല, മണി പെരിന്തൽമണ്ണ, അസൈനാർ കുന്നപ്പള്ളി, അസീസ് ചെറുകര, മുസ്ഥഫ ജൂബ് ലി, മുസ്തഫ കട്ടുപ്പാറ, സാലിഹ് പുലാമന്തോൾ, റഫീഖ് കട്ടുപ്പാറ, ഉമ്മർ മേലാറ്റൂർ, ഷാജഹാൻ മേലാറ്റൂർ, നാസർ പാക്കത്ത്, എം.ടി. സദഖ, അഷ്റഫ് ദുബായിപ്പടി, മുനീർ മണലായ, റഫീഖ് പുലാമന്തോൾ എന്നിവർ വിവിധ സെഷനുകളിൽ പ്രോഗ്രാമിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അഷ്റഫ് താഴെക്കോട് സ്വാഗതവും മഹമ്മദലി മുസ്ലിയാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

