സി.എഫ്. തോമസിെൻറ വേര്‍പാടില്‍ കെ.എം.സി.സി അനുശോചിച്ചു
text_fieldsസി.എഫ് തോമസ്
അല്‍ഖോബാർ: കേരളത്തിലെ മുന്‍ഗ്രാമ വികസന വകുപ്പ് മന്ത്രിയും മികച്ച നിയമസഭാ സമാജികനുമായ സി.എഫ്. തോമസിെൻറ വേര്‍പാടില്‍ കെ.എം.സി.സി ഖോബാർ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.
മധ്യകേരളത്തിലെ കര്‍ഷകരുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും ശബ്ദമായി നിയമസഭയിലും സൗമ്യമായ ഇടപെടലുകളിലൂടെ ജനങ്ങളുടെ പ്രീതി സമ്പാദിച്ച് കേരളീയ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന മുതിര്‍ന്ന നേതാവിനെയാണ് അദ്ദേഹത്തിെൻറ വേർപാടിലൂടെ നഷ്ടമായതെന്ന് ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവര്‍ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

