ജിദ്ദ കൂട്ടിലങ്ങാടി കെ.എം.സി.സി നവാഗത സംഗമം
text_fieldsജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി നവാഗത സംഗമത്തിൽ അബൂബക്കർ അരിമ്പ്ര സംസാരിക്കുന്നു
ജിദ്ദ: ‘നവാഗതരെ വരൂ കെ.എം.സി.സി യിൽ കൈകോർക്കാം’ എന്ന ശീർഷകത്തിൻ ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി നവാഗത സംഗമം സംഘടിപ്പിച്ചു. പുതുതായി പ്രവാസലോകത്തെത്തിയ യുവാക്കളെ സംഘടനയിലേക്ക് ചേർക്കുന്നതിെൻറ ഭാഗമായിയിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. അഷ്റഫ് കാപ്പാട് അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ല പ്രസിഡൻറ് ഇസ്മാഈൽ മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫിർദൗസ് വാഫി വിഷയാവതരണം നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, വൈസ് പ്രസിഡൻറ് അഷ്റഫ് മുല്ലപ്പള്ളി, മണ്ഡലം ഭാരവാഹികളായ റഷീദ് മാമ്പ്ര, കരിം പടിക്ക മണ്ണിൽ, റസീന പള്ളിപറമ്പൻ എന്നിവരും മറ്റു പഞ്ചായത്ത് ഭാരവാഹികളും ആശംസകൾ നേർന്നു.
സഫീർ ബാവ സ്വാഗതവും ശിഹാബ് പടിക്കമണ്ണിൽ നന്ദിയും പറഞ്ഞു. സലീം സഡാഫ്കോ, നാസർ കൊഴിഞ്ഞിൽ, ജാഫർ, ഖമറുസ്സമാൻ, അഫ്സൽ ചേരിയിൽ, സക്കീർ, നുഫൈൽ, സഫീർ പുലാശ്ശേരി, സൈതലവി ഇല്ലിക്കുത്ത്, ശാഫി പാറടി, ശമീം, ഷുക്കൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

