കെ.എം.സി.സി എറണാകുളം ജില്ല തെരഞ്ഞെടുപ്പ് വിജയാഘോഷം
text_fieldsകെ.എം.സി.സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ്
വിജയാഘോഷ പരിപാടിയിൽ നിന്ന്
ജിദ്ദ: കെ.എം.സി.സി ജിദ്ദ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. സൗദി നാഷനൽ സെക്രട്ടറി നാസർ എടവനക്കാട് ഉദ്ഘാടനം ചെയ്തു.
ഒരു തെരഞ്ഞെടുപ്പ് ആക്ഷേപ ഹാസ്യഗാനത്തിൽ പോലും വർഗീയത തെരയുന്ന പാർട്ടിയായി സി.പി.എം മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിെൻറ അപ്പോസ്തലന്മാർ ഒരു പാട്ടിനെ ഭയക്കുന്ന രാഷ്ട്രീയ സാഹചര്യം നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. സിയാദ് ചെളിക്കണ്ടത്തിൽ മുവാറ്റുപുഴ അധ്യക്ഷത വഹിച്ചു. അനസ് അരിമ്പ്രശ്ശേരി, ശാഹുൽ പേഴക്കാപ്പിള്ളി, ശാഫി ചൊവ്വര, അഡ്വ. ഷിയാസ് കവല, ഹംസ അറക്കൽ, ഫൈസൽ പല്ലാരിമംഗലം, ആഷിക് കോതമംഗലം, മുഹമ്മദ് അറക്കൽ, സക്കരിയ മോളേൽ, മുഹമ്മദ് ഷാ തേങ്കോട് എന്നിവർ സംസാരിച്ചു.
ജാബിർ മടിയൂർ സ്വാഗതവും കലാം എടയാർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ഉണ്ടാക്കി വിജയിച്ച മുഴുവൻ യു.ഡി.എഫ് അംഗങ്ങളെയും യോഗം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

