എറണാകുളം ജില്ല കെ.എം.സി.സി ഇഫ്താർ സംഗമം
text_fieldsകെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി റിയാദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിന്റെ
ഉദ്ഘാടന ചടങ്ങ്
റിയാദ്: കെ.എം.സി.സി എറണാകുളം ജില്ലാകമ്മിറ്റി മലസ് അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ ഇഫ്താർ സംഗമം ഒരുക്കി. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും റിയാദിലെ കെ.എം.സി.സി നേതാക്കളും സാമൂഹിക ജീവകാരുണ്യ രംഗത്തെ നിരവധി പേരും പങ്കെടുത്തു. ഒ.പി. മുഹിയുദ്ദീൻ മൗലവി റമദാൻ സന്ദേശം നൽകി.
ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ അതിഥിയായിരുന്നു. പ്രോഗ്രാം കൺവീനർമാരായ ജലാൽ കാലാമ്പൂറിന്റെയും മജീദ് പാറക്കലിന്റെയും നേതൃത്വത്തിലാണ് ഇഫ്താർ ഭക്ഷണം പാചകം ചെയ്തത്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളായ സി.പി. മുസ്തഫ, അഡ്വ. അനീർ ബാബു, സത്താർ താമരത്ത്, മുജീബ് ഉൾപ്പെട, ഷൗക്കത്ത് കാടമ്പോട്ട്, നവാസ് ഖാൻ ബീമാ പള്ളി, സിദ്ദീഖ് തുവ്വൂർ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം ജില്ലാകമ്മിറ്റി ചെയർമാൻ ജലീൽ കരിക്കന, പ്രസിഡൻറ് ഉസ്മാൻ പരീത്, സെക്രട്ടറി മുജീബ് മൂലയിൽ, ട്രഷറർ കരീം കാനാംപുറം, ഓർഗനൈസിങ് സെക്രട്ടറി ജലീൽ ഉളിയന്നൂർ, പ്രോഗ്രാം കൺവീനർ തൻസിൽ ജബ്ബാർ, എക്സിക്യൂട്ടിവ് മെംബർമാരായ ഹർഷാദ്, ഷമീർ ചിറയം, ഷമീർ മുഹമ്മദ്, ഇബ്രാഹിം പൂക്കടശ്ശേരി, ഇബ്രാഹിം പല്ലാരിമംഗലം, ഇർഷാദ് വാഫി, ഇഖ്ബാൽ ഇബ്രാഹിം, പരീത്, മുഹമ്മദ് സഹൽ, മിദുലാജ്, ബഷീർ വാളാച്ചിറ, അമീർ ബീരാൻ, അലിയാര് കുഞ്ഞ്, അബ്ദുറഹീം, കോയക്കുട്ടി, അലി വാരിയത്ത്, സാലിഹ് എന്നിവർ ഇഫ്താറിനും സ്നേഹ വിരുന്നിനും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

