കെ.എം.സി.സി ‘എലിവേറ്റ് 2025’ വോളിബാൾ ടൂർണമെന്റ് സമാപിച്ചു
text_fieldsകെ.എം.സി.സി ‘എലിവേറ്റ് 2025’ വോളിബാൾ ടൂർണമെന്റ്
േജതാക്കളായ ബഹ്റൈൻ ടീം സിഗ്മ മംഗ്ലൂർ സ്പോർട്സ്
ട്രോഫിയുമായി
ജുബൈൽ: കെ.എം.സി.സി ജുബൈൽ ഹോസ്പിറ്റൽ ഏരിയ ‘എലിവേറ്റ് 2025’ന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്റ് ജുബൈൽ സ്പോർട്സ് ക്ലബ് ഇൻഡോർ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്നു.
കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ, സെൻട്രൽ കമ്മിറ്റി, ഏരിയ കമ്മിറ്റി നേതാക്കൾ പങ്കെടുത്തു.
എട്ടു പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബഹ്റൈൻ, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽനിന്നുള്ള കളിക്കാർ പങ്കെടുത്തു. അദ്നാൻ ഗ്രൂപ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും സമ്മാനത്തുകയും ആർ.എം.എസ് റസ്റ്റാറന്റ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിയും കെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ നൽകിയ റണ്ണേഴ്സ് സമ്മാന തുകയും വിജയികൾക്ക് കൈമാറി.
ബഹ്റൈൻ ടീം ‘സിഗ്മ മംഗ്ലൂർ സ്പോർട്സ്’ ടൂർണമെന്റിലെ ജേതാക്കളായി. ജേതാക്കൾക്കുള്ള ട്രോഫി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ കൈമാറി. ‘ടീം റഹ്മാനിയ ജുബൈൽ’ റണ്ണേഴ്സ് അപ്പായി. സെൻട്രൽ കമ്മിറ്റി ആക്റ്റിങ് ജനറൽ സെക്രട്ടറി റാഫി കൂട്ടായി ട്രോഫി കൈമാറി. സമ്മാനത്തുക ഏരിയ പ്രസിഡന്റ് ഹമീദ് ആലുവ, ആക്റ്റിങ് ജനറൽ സെക്രട്ടറി യാസർ മണ്ണാർക്കാട് എന്നിവരും ടൂർണമെന്റിലെ മികച്ച താരം ഹസ്സൻ മുഹമ്മദിനുള്ള (ബഹ്റൈൻ) ട്രോഫി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഷിബു കവലയിലും കൈമാറി.
അമീറലി കൊയിലാണ്ടി, അസീസ് എരുവെട്ടി, ജൗഹർ കുനിയിൽ, ശിഹാബ് കൊടുവള്ളി, മുഹമ്മദ് അലി ഊരകം, റാഫി കൂട്ടായി, അസീസ് ഉണ്ണിയാൽ, സൈതലവി പരപ്പനങ്ങാടി എന്നിവർ സംബന്ധിച്ചു. അനിൽ മാലൂർ, അഷ്റഫ് മംഗ്ലൂർ, ബഷീർ, നൗഷാദ് ബിച്ചു, യാസർ മണ്ണാർക്കാട്, റിയാസ് പുളിക്കൽ എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

