കെ.എം.സി.സി പെരുന്നാൾ പൊലിവ് ഫുട്ബാൾ: വളഞ്ചിക എഫ്.സി ജേതാക്കൾ
text_fieldsനജ്റാൻ കെ.എം.സി.സി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ വളഞ്ചിക എഫ്.സി ടീം ട്രോഫിയുമായി
നജ്റാൻ: ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘പെരുന്നാൾ പൊലിവ് സീസൺ 5’ ഫുട്ബാൾ ടൂർണമെൻറിൽ വളഞ്ചിക എഫ്.സി ജേതാക്കളായി. നജ്റാനിലെ തൻഫീദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫജ്ർ ഡയമണ്ട് എഫ്.സി ടീമിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് വളഞ്ചിക എഫ്.സി കിരീടം ചൂടിയത്. ടൂർണമെൻറിൽ നജ്റാനിലെ എട്ട് പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്. പെരുന്നാൾ ആഘോഷങ്ങൾക്ക് ആവേശം കൂട്ടാനായി നജ്റാനിലെ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരത്തിൽ സനാബിൽ സ്കൂൾ ടീമിനെ കീഴടക്കി യങ്ങ്സ്റ്റാർ ഒ.ഐ.സി.സി ടീം ജേതാക്കളായി.
കുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ യങ്ങ്സ്റ്റാർ ഒ.ഐ.സി.സി ടീം ട്രോഫിയുമായി
ടൂർണമെൻറിെൻറ ഭാഗമായി കാണികൾക്കായി നടത്തിയ ‘ഷൂട്ട് ഓൺ ടാർജറ്റ്’ മത്സരത്തിൽ ജോയ് തൃശൂർ വിജയിയായി. പെരുന്നാൾ പൊലിവ് സീസൺ 5-നോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ നജ്റാനിലെ വിവിധ സംഘടനാ നേതാക്കളും ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു. ചടങ്ങിൽ വെച്ച് ടൂർണമെൻറിലെ വിജയികളായ ടീമുകൾക്കുള്ള ട്രോഫികളും മറ്റ് ആകർഷകമായ സമ്മാനങ്ങളും അതിഥികളും ഫുട്ബാൾ കമ്മിറ്റി ഭാരവാഹികളും ചേർന്ന് വിതരണം ചെയ്തു.
പരിപാടിയുടെ ഭാഗമായി നടത്തിയ ബംബർ കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ കൈമാറി. സലീം ഉപ്പള, സലാം പൂളപ്പോയിൽ, ബഷീർ കരിങ്കല്ലത്താണി, നൗഫൽ കുളത്തൂർ, നസീർ പാണ്ടിക്കാട് എന്നിവർ ‘പെരുന്നാൾ പൊലിവ് 2026’ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

