Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി രണ്ട്...

കെ.എം.സി.സി രണ്ട് കോടിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
KMCC,
cancel
camera_alt

കെ.​എം.​സി.​സി സു​ര​ക്ഷ പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യി​രി​ക്കെ ലൈ​ല അ​ഫ്‌​ലാ​ജി​ൽ മ​രി​ച്ച കാ​സ​ര്‍കോ​ട്​ സ്വ​ദേ​ശി നാ​രാ​യ​ണ​​ന്റെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യം ഭാ​ര്യ യ​ശോ​ദ​ക്ക് മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ കൈ​മാ​റു​ന്നു

റി​യാ​ദ്/​മ​ല​പ്പു​റം: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി​യി​ൽ​നി​ന്നു​ള്ള ര​ണ്ട്​ കോ​ടി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സൗ​ദി​യി​ലെ ലൈ​ല അ​ഫ്‌​ലാ​ജി​ൽ മ​രി​ച്ച കാ​സ​ര്‍കോ​ട്​ സ്വ​ദേ​ശി നാ​രാ​യ​ണ​​ന്റെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യം ഭാ​ര്യ യ​ശോ​ദ​ക്കും അ​ല്‍-​ജൗ​ഫി​ല്‍ മ​രി​ച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി റെ​നി​യു​ടെ പി​താ​വ് റ​പ്പാ​യി​ക്കും ചെ​ക്ക് കൈ​മാ​റി​ക്കൊ​ണ്ടാ​ണ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ന്‍ കാ​ക്കി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍ഷ​വും ഇ​ക്കൊ​ല്ല​വും അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​രി​ച്ച 30 പേ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണ​വും പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ 170 പേ​ര്‍ക്കു​ള്ള ചി​കി​ത്സ സ​ഹാ​യ​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വി​വി​ധ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ത​ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. സൗ​ദി​യി​ലെ മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ല​ധി​കം പ്ര​വാ​സി​ക​ൾ സു​ര​ക്ഷ പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​ണ്.

മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യ​മാ​യി, അം​ഗ​ത്വ കാ​ല​യ​ള​വി​ന് അ​നു​സൃ​ത​മാ​യി മൂ​ന്ന് മു​ത​ല്‍ 10 ല​ക്ഷം രൂ​പ വ​രെ​യാ​ണ് പ​ദ്ധ​തി​യി​ല്‍നി​ന്നും ആ​നു​കൂ​ല്യ​മാ​യി ന​ല്‍കി​യ​ത്. ച​ട​ങ്ങി​ല്‍ മു​സ്​​ലിം​ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ര്‍ പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം, കെ.​പി.​എ. മ​ജീ​ദ് എം.​എ​ല്‍.​എ, ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ൾ എം.​എ​ല്‍.​എ, മു​ന്‍ മ​ന്ത്രി പി.​കെ. അ​ബ്​​ദു​റ​ബ്ബ്, കെ.​പി. മു​ഹ​മ്മ​ദ്‌​കു​ട്ടി, അ​രി​മ്പ്ര മു​ഹ​മ്മ​ദ് മാ​സ്​​റ്റ​ര്‍, ഹ​നീ​ഫ മൂ​ന്നി​യൂ​ര്‍, എം.​എ. ഖാ​ദ​ര്‍, സി.​എ​ച്ച്. മ​ഹ​മൂ​ദ് ഹാ​ജി, ടി.​പി.​എം. ബ​ഷീ​ർ, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ഖാ​ദ​ർ ചെ​ങ്ക​ള, അ​ഷ്‌​റ​ഫ്‌ ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, എ.​പി. ഇ​ബ്രാ​ഹീം മു​ഹ​മ്മ​ദ്, അ​രി​മ്പ്ര അ​ബൂ​ബ​ക്ക​ർ, അ​ലി അ​ക്ബ​ര്‍ വേ​ങ്ങ​ര, മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ര്‍, സി.​പി. ഷ​രീ​ഫ്, മ​ജി​ദ് പു​ക​യൂ​ര്‍, മൂ​സ മോ​ങ്ങം, ഹാ​രി​സ് പെ​രു​വ​ള്ളൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റ​ഫീ​ഖ് പാ​റ​ക്ക​ൽ പ​ദ്ധ​തി​യെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും ബ​ഷീ​ർ മൂ​ന്നി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSadiqali Shihab thangal
News Summary - KMCC distributed benefits of Rs.2 crores
Next Story