'അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം'; കെ.എം.സി.സി ചർച്ച സദസ്സ്
text_fieldsകെ.എം.സി.സി കിഴക്കൻ പ്രവിശ്യ പൊളിറ്റിക്കൽ സ്കൂൾ സംഘടിപ്പിച്ച ചർച്ച സദസ്സ് ജമാൽ മീനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
അൽഖോബാർ: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കെ.എം.സി.സി കിഴക്കൻ പ്രവിശ്യ പൊളിറ്റിക്കൽ സ്കൂൾ 'അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം' എന്ന പ്രമേയത്തിൽ ടേബിൾ ടോക് സംഘടിപ്പിച്ചു. തുഖ്ബ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജമാൽ മീനങ്ങാടി ഉദ്ഘാടനം ചെയ്തു. സാദിഖ് ഖാദർ എറണാകുളം അധ്യക്ഷതവഹിച്ചു. ചർച്ച ദമ്മാം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സൈനുദ്ദീൻ കുമളി ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ഭരണഘടന സംവിധാനങ്ങളെപ്പോലും ദുരുപയോഗം ചെയ്ത് ജനാധിപത്യത്തിന്റെ അന്തസ്സിനും വിശ്വാസ്യതക്കും കളങ്കം ചാർത്തുന്ന സമീപനമാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി യുടെ നേതൃത്വത്തിൽ നടക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാൻ ബി.ജെ.പിക്ക് സകലമാന സൗകര്യങ്ങളുമൊരുക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ രാജ്യത്തിന് അപമാനമാണെന്നും ജനകീയ പോരാട്ടത്തിൽ അവർക്ക് കുറ്റമേറ്റ് പറയേണ്ടി വരികതന്നെ ചെയ്യുമെന്നും ചർച്ച അഭിപ്രായപ്പെട്ടു.
ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണത്തിന് രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടത്തിൽ അണിചേരേണ്ടത് രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്ന് പ്രമേയം ആവശ്യപ്പെട്ടു. പൊളിറ്റിക്കൽ സ്കൂൾ ചെയർമാൻ മുഷ്താഖ് പേങ്ങാട് വിഷയാവതരണവും അമീറലി കൊയിലാണ്ടി മുഖ്യപ്രഭാഷണവും നടത്തി സൈഫുദ്ദീൻ മുക്കം, ഫൈസൽ നരിക്കുന്നി, കബീർ അത്തോളി, അഫ്താബ് വഴക്കാട്, ഫസൽ മഞ്ചേരി, ഷംനാസ് പൂനൂർ, റസാക് കടലുണ്ടി, ബഷീർ കണ്ണൂർ, അഫ്സൽ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. ഷൗഖത്ത് അടിവാരം സ്വാഗതവും നിസാർ കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

