കെ.എം.സി.സി ധർമടം മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു
text_fieldsറിയാദ് കെ.എം.സി.സി ധർമടം മണ്ഡലം പുതിയ ഭാരവാഹികൾ
റിയാദ്: കെ.എം.സി.സി ധർമടം മണ്ഡലം 2022- 25 ലേക്കുള്ള പുതിയ കമ്മിറ്റി രൂപവത്കരിച്ചു. മെഹബൂബ് ചെറിയ വളപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ സാഹിബ് ഉദ്ഘാടനം ചെയ്തു.
റിയാദ് കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡന്റ് യാക്കൂബ് തില്ലങ്കേരി, സെക്രട്ടറി അൻവർ എന്നിവർ യോഗത്തിൽ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി പ്രിസൈഡിങ് ഓഫിസർമാരായി മുജീബ് ഉപ്പട, സഫീർ എന്നിവർ പങ്കെടുത്തു. പൊതുയോഗത്തിൽ 2016 - 2022 നവംബർ മാസം വരെയുള്ള വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ബൈത്തുറഹ്മ, വീട് നിർമാണ സഹായം, വിവാഹ സഹായം, അസുഖ ബാധിതർക്കുള്ള ധനസഹായം, സി.എച്ച് സെന്റർ ധനസഹായം തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കി. നൗഷാദ് അഞ്ചരക്കണ്ടി സ്വാഗതവും നിഷാദ് പൊതുവച്ചേരി നന്ദിയും പറഞ്ഞു.
ബഷീർ പിണറായി (ചെയർ.), മെഹബൂബ് (പ്രസി.), കെ.പി. നൗഷാദ് (ജന. സെക്ര.), നിഷാദ് പൊതുവാച്ചേരി (ട്രഷ.), നജീബ് ഓടക്കാട് (വർക്കിങ് സെക്ര.), അഷ്റഫ് അഞ്ചരക്കണ്ടി (സീനിയർ വൈസ് പ്രസി.), മഹറൂഫ് എടക്കാട്, കബീർ അഞ്ചരക്കണ്ടി, നൗഫൽ കൊയ്യോട്, ശിഹാബ് പൊതുവാച്ചേരി, മർശൂദ് കൊയ്യോട് (വൈസ് പ്രസി.), സാബിത് വേങ്ങാട്, കെ.പി. നിഷാദ്, താഹിർ മുഴപ്പിലങ്ങാട്, റഫീഖ് കല്ലായി, കെ.പി. അഷ്റഫ് (ജോ. സെക്ര.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഫൈസൽ അഞ്ചരക്കണ്ടി (റിലീഫ് വിങ് കൺ.), ഹാഷിം കണയന്നൂർ (റിലീഫ് വിങ് ചെയർ.), സഫ്വാൻ (മീഡിയ വിങ്), കെ.വി. റഹീസ് (സ്പോർട്സ് വിങ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ബത്ഹ അൽമാസ് ഹാളിലാണ് യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

