കെ.എം.സി.സി ദവാദ്മി ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ദവാദ്മി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദവാദ്മി: സൗദി അറേബ്യയുടെ 93ാമത് ദേശീയദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ദവാദ്മി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദവാദ്മി ജനറൽ ആശുപത്രിയുമായി സഹകരിച്ചായിരുന്നു പരിപാടി. ‘അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം’ എന്ന പേരിൽ സൗദി നാഷനൽ കമ്മിറ്റി 30ലേറെ കേന്ദ്രങ്ങളിൽ 10 വർഷമായി നടത്തുന്ന രക്തദാന ക്യാമ്പിന്റെ ഭാഗമായിരുന്നു ഇത്. ദവാദ്മി ജനറൽ ആശുപത്രിയിൽ നടന്ന ക്യാമ്പിന് ഏരിയ സെക്രട്ടറി സൈനുദ്ദീൻ ചമ്രവട്ടം, കോഓഡിനേറ്റർ ഷിഹാബ് കരിങ്കപ്പാറ, ഷാഫി കാവന്നൂർ, ഷഫീഖ് പഴമള്ളൂർ, ഷാജി കായംകുളം, ഇല്യാസ് കളപ്പാട്ടിൽ, നാസർ താഴെക്കോട് എന്നിവർ നേതൃത്വം നൽകി. ദവാദ്മി പബ്ലിക് ആശുപത്രി ജനറൽ മാനേജർ മർസൂഖ് അബു അബ്ദുല്ല ഒത്തൈബി, ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോക്ടർ മലാഹി എന്നിവർ സംബന്ധിച്ചു.

