കെ.എം.സി.സി ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം
text_fieldsകെ.എം.സി.സി ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: കെ.എം.സി.സി ജുബൈൽ ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജുബൈലിലെ ക്ലാസിക് റെസ്റ്റോറൻറിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി പ്രസിഡൻറ് റിയാസ് ബഷീർ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. സമകാലിക സാമൂഹിക സാഹചര്യങ്ങൾ പരാമർശിച്ച് റമദാൻ മാസം സമൂഹത്തിൽ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്ന മഹത്തായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉമർ സഖാഫി റമദാൻ സന്ദേശം നൽകി. റമദാൻ മാസം ആത്മപരിശുദ്ധിയുടെയും കരുണയുടെയും പങ്കുവെക്കലിെൻറയും മാസമാണെന്നും വിശ്വാസികൾ ത്യാഗവും സേവന മനോഭാവവും ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ടതിെൻറ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് വർക്കിങ് സെക്രട്ടറി ശിഹാബ് കൊടുവള്ളി, ജുബൈൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഫിറോസ് വൽക്കണ്ടി, സാമൂഹിക പ്രവർത്തകൻ സൈഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹനീഫ ചാലിയം, ഇല്യാസ് തെക്കേപ്പുറം, ജാഫർ കാസർകോട്, സലാം തറവാട്, നയീം കൊട്ടിലാക്കത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി പി.എം.ആർ. ആസിഫ് ഇക്ബാൽ സ്വാഗതവും ഹനീഫ കാസിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

