കെ.എം.സി.സി ക്രിക്കറ്റ് ടൂർണമെൻറ്: പ്ലെയേഴ്സ് ബുറൈദ ജേതാക്കൾ
text_fieldsകെ.എം.സി.സി ക്രിക്കറ്റ് ടൂർണമെൻറ് സമ്മാന വിതരണ ചടങ്ങിൽനിന്ന്,
ഹാഇൽ: കെ.എം.സി.സി ഹാഇൽ ബർസാൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓൾ ഇന്ത്യ സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെൻറിൽ പ്ലെയേഴ്സ് ബുറൈദ ജേതാക്കളായി. ഹാഇൽ, അൽഖസീം പ്രവിശ്യകളിൽനിന്ന് 12 ടീമുകൾ മാറ്റുരച്ച നോക്കൗട്ട് മത്സരങ്ങൾക്കൊടുവിലാണ് പ്ലെയേഴ്സ് ബുറൈദ കിരീടം ചൂടിയത്. രാത്രി 12-ന് ആരംഭിച്ച ആവേശകരമായ മത്സരങ്ങൾ പിറ്റേന്ന് രാവിലെ ഒമ്പത് വരെ നീണ്ടുനിന്നു. വിജയികളായ െപ്ലയേഴ്സ് ബുറൈദക്ക് ബർസാൻ കമ്മിറ്റി സ്പോൺസർ ചെയ്ത 3,333 സൗദി റിയാൽ പ്രൈസ് മണിയും പിസ്സ ഹാഇൽ സ്പോൺസർ ചെയ്ത ട്രോഫിയും സമ്മാനിച്ചു.
വിജയികളായ പ്ലെയേഴ്സ് ബുറൈദക്ക് കാഷ് പ്രൈസ് സമ്മാനിക്കുന്നു
രണ്ടാം സ്ഥാനക്കാരായ ഡ്രീംസ് ബര്സാന് അബീർ മെഡിക്കൽ ഗ്രൂപ്പ് സ്പോൺസർ ചെയ്ത 2,222 സൗദി റിയാലും റണ്ണേഴ്സ് ട്രോഫിയും ലഭിച്ചു. വ്യക്തിഗത മികവിനുള്ള പുരസ്കാരങ്ങൾ ഹാരിസ് ബുറൈദ (മാൻ ഓഫ് ദി മാച്ച്), ആദിൽ ബുറൈദ (വെടിക്കെട്ട് ബാറ്റിങ്), രാജുൽ റോഷൻ (കൂടുതൽ സിക്സറുകൾ), സക്കരിയ കാവുംപടി (മികച്ച ബൗളർ), റിഷാദ് ബാർസാൻ (മികച്ച ഫീൽഡർ) എന്നിവർ നേടി. അഹമ്മദ് കുട്ടി, റഫ്നാസ് ഉസ്മാൻ എന്നിവർ അമ്പയർമാരായി. ഷാനവാസ്, ആദിൽ എന്നിവർ സ്കോർബോർഡ് നിയന്ത്രണം നിർവഹിച്ചു. മത്സരത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കെ.എം.സി.സി ദേശീയ സെക്രട്ടറി ബഷീർ മാള ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി രക്ഷാധികാരി സിദ്ദീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഊർപ്പള്ളി സ്വാഗതവും റമീദ് മട്ടന്നൂർ നന്ദിയും പറഞ്ഞു. സാമൂഹിക പ്രവർത്തകൻ ചാൻസാ റഹ്മാൻ, അബീർ മെഡിക്കൽസിലെ ഡോ. അച്ചു രമേശ്, ഡോ. ജവാദ്, ഹാഇൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക്, സീനിയർ വൈസ് പ്രസിഡൻറ് ഫൈസൽ കൊല്ലം, റസാഖ് കാക്കയങ്ങാട്, റിയാദ് കാര്യാത്, ഫസലുറഹ്മാൻ മജസ്റ്റിക്, ബെസ്റ്റ് വെ പ്രതിനിധി റെജിസ് ഇരിട്ടി, സനാഇയ്യ കമ്മിറ്റി സെക്രട്ടറി ഷാഫി കൊട്ടാരക്കോത്ത്, സിറ്റി കമ്മിറ്റി സെക്രട്ടറി ജംഷി ചെറുവാടി എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി സക്കരിയ ആയഞ്ചേരി, റഫീഖ് അഞ്ചരക്കണ്ടി, അബ്ദുള്ളക്കുട്ടി അഞ്ചരക്കണ്ടി, സമീർ ആറളം, ശിഹാബ് പത്തനംതിട്ട, നജീബ് അഞ്ചരക്കണ്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

