ബാബ് ശരീഫ് ഏരിയ കെ.എം.സി.സി സമ്മേളനം സംഘടിപ്പിച്ചു
text_fieldsജിദ്ദ ബാബ് ശരീഫ് ഏരിയ കെ.എം.സി.സി സമ്മേളനം അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: 'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാകുക’. എന്ന പ്രമേയത്തിൽ നടക്കുന്ന അംഗത്വ കാമ്പയിനിന്റെ ഭാഗമായി ജിദ്ദ ബാബ് ശരീഫ് ഏരിയ കെ.എം.സി.സി സമ്മേളനം സംഘടിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ബി.ബി.സി പുറത്തുവിട്ട ഡോക്യുമെന്ററി പ്രദര്‍ശനം തടയുകയും അത് പ്രദർശിപ്പിച്ചവർക്കെതിരെ കേസെടുക്കുകയും ഡോക്യുമെന്ററിയെ പോലും ഭയപ്പെടുകയും ചെയ്യുന്നവരാണ് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരംചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അടക്കമുളള നേതാക്കളെ ജയിലിലടച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയെന്ന മോദി സര്‍ക്കാറിന്റെ അതേ സമീപനമാണ് പിണറായി സർക്കാറും സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങില്‍ നൂര്‍ മുഹമ്മദ് പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. പി.സി.എ റഹ്മാന് (ഇണ്ണി), റസാഖ് അണക്കായി, മജീദ് പുകയൂര്‍, കോയമോന് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ പൂക്കുത്ത് സ്വാഗതവും നാസര്‍ ഇരുമ്പുഴി നന്ദിയും പറഞ്ഞു. മുഹമ്മദ് തഹ്സീന് വാഫി ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

