കെ.എം.സി.സി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി
text_fieldsകെ.എം.സി.സി ജിസാൻ ബേയ്ശ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്യുന്നു.
ജിസാൻ: കെ.എം.സി.സി ജിസാൻ ബേയ്ശ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'യാ സയിദ്, ശിഹാബ് തങ്ങൾ മരിക്കാത്ത ഓർമകൾ' എന്ന പ്രമേയത്തിൽ മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം നടത്തി. ഹാരിസ് കല്ലായി പരിപാടി ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ മുമ്പേ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
മുജീബ് അമ്പലഞ്ചിരി അധ്യക്ഷതവഹിച്ചു. ശംസുദ്ദീൻ പൂക്കോട്ടൂർ, മൻസൂർ നാലകത്ത്, അശറഫ് ഫൈസി ആനക്കയം, സലാം പാണക്കാട്, ഹുസൈൻ ഒളകര, ഹനീഫ വളമംഗലം, ഷാഫി ഒറ്റത്തിങ്ങൽ, ശിഹാബുദ്ദീൻ ചാലിൽ എന്നിവർ സംസാരിച്ചു. റഫിഖ് വള്ളിക്കുന്ന് സ്വാഗതവും ഹൈദർ പുളിങ്ങോം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

