കെ.എം.സി.സി ‘തരംഗ്’ കാമ്പയിൻ സമാപിച്ചു
text_fieldsകെ.എം.സി.സി റിയാദ് ഒതുക്കുങ്ങൽ പഞ്ചായത്ത് ‘തരംഗ്’ കാമ്പയിൻ സമാപന സമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: കെ.എം.സി.സി റിയാദ് ഒതുക്കുങ്ങൽ പഞ്ചായത്ത് ‘തരംഗ്’ കാമ്പയിൻ സമാപന സമ്മേളനം ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ നടന്നു. കെ.എം.സി.സി ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തിൽ നടക്കുന്ന ‘റൂട്ട് 106‘ പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രസിഡൻറ് എൻ.പി. അനീസ് അധ്യക്ഷത വഹിച്ചു. വേങ്ങര മണ്ഡലം പ്രസിഡൻറ് നജ്മുദ്ദീൻ അരീക്കൻ ഉദ്ഘാടനം ചെയ്തു.
ഓർഗനൈസിങ് സെക്രട്ടറി ഷബീർ അലി ജാസ് കമ്മിറ്റിയുടെ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി.
നാഷനൽ കമ്മിറ്റി സുരക്ഷാപദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാനലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഭാരവാഹികളായ മുഹമ്മദ് വേങ്ങര, ഷരീഫ് അരീക്കോട്, സഫീർ തിരൂർ, കെ.കെ. കോയാമു ഹാജി, നവാസ് കുറുങ്ങാട്ടിൽ, ടി.ടി. അഷ്റഫ്, ഇ.എ. മജീദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ‘കാലിഫ്’ മാപ്പിള കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയവർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.
നാഷനൽ കമ്മിറ്റി സുരക്ഷ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ശരീഫ് വടക്കന് അംഗത്വം നൽകി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ നിർവഹിച്ചു.സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്കായുള്ള നറുക്കെടുപ്പിൽ അബ്ദുൽ ഹഫീസ് ഒന്നാം സ്ഥാനവും നാസർ പൈനാട്ടിൽ രണ്ടാം സ്ഥാനവും അൻസിഫ് അബ്ദുൽ അസീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അതിഥികൾ സമ്മാനങ്ങൾ നൽകി.
അഷ്റഫ് കൽപകഞ്ചേരി, സത്താർ താമരത്ത്, ഷാഫി തുവ്വൂർ, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കെ.കെ. അഷ്റഫ്, സഫീർ മോൻ എടയാടൻ, ഖാലിദ് കൊന്നാത്ത്, ടി. മുഷ്ത്താഖ്, സിദ്ദീഖ് പുതിയത്ത്പുറായ, അബ്ബാസ് കുറ്റൂർ, എ.കെ. അബ്ദുൽസലാം, അബ്ദുൽ ഖാദർ കോയിസ്സൻ, കെ.കെ. ഇസ്മാഈൽ, ജാഫർ കുരുണിയൻ, എം.കെ. നിയാസ്, കെ. ഫക്രുദീൻ, കെ.കെ. സാദിഖ്, സുബൈർ പൊട്ടിക്കല്ല്, അഷ്റഫ് പൂഴിത്തറ, കെ.എം. ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി അഷ്റഫ് കുരുണിയൻ സ്വാഗതവും കോഓഡിനേറ്റർ റഹീം കുരുണിയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

