പൊന്മള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപവത്കരിച്ചു
text_fieldsപൊന്മള പഞ്ചായത്ത് കെ.എം.സി.സി ഇഫ്താർ സംഗമം മൊയ്ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പൊന്മള പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തക സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. റിയാദ് മലസ് അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കുടുംബിനികളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു. മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് മൊയ്ദീൻ കുട്ടി പൊന്മള പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ശുഐബ് മന്നാനി വളാഞ്ചേരി റമദാൻ സന്ദേശം നൽകി. പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിന് വേണ്ടി കെ.എം.സി.സി നടത്തുന്ന സി.എച്ച് സെൻറർ ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൊയ്ദീൻ കുട്ടി പൂവ്വാട് സ്വാഗതവും അബ്ദുൽ ഗഫൂർ ആക്കപ്പറമ്പ് നന്ദിയും പറഞ്ഞു. പരിപാടിയിൽ പുതിയ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ: മൊയ്ദീൻ കുട്ടി പൂവ്വാട് (പ്രസി.), ദിലൈബ് ചാപ്പനങ്ങാടി (ജന. സെക്ര.), അബ്ദുൽ ഗഫൂർ ആക്കപ്പറമ്പ് (ട്രഷ.), യൂസുഫ് പള്ളിക്കര, ഇസ്മാഈൽ കാമ്പ്രത്ത്, ജാഫർ ആനി, മജീദ് ബാവ (വൈ. പ്രസി.), ഹുസൈൻ പാല, ഫാറൂഖ് പൊന്മള, കെ.സി. നസീർ (ജോ. സെക്ര.).

