മാറാക്കര സി.എച്ച് സെൻററിന് കെ.എം.സി.സി ഫണ്ട് കൈമാറി
text_fieldsമാറാക്കര സി.എച്ച്. സെൻറർ ഹെൽപ് ഡെസ്കിന് സൗദി കെ.എം.സി.സി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഫണ്ട് കുഞ്ഞി മുഹമ്മദ് കൊളമ്പൻ കൈമാറുന്നു
ജിദ്ദ: നാലുവർഷമായി ജീവകാരുണ്യ പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന മാറാക്കര സി.എച്ച്. സെൻറർ കെട്ടിടത്തിൽ ആരംഭിക്കുന്ന ഹെൽപ് ഡെസ്കിനുള്ള ഫണ്ട് സൗദി കെ.എം.സി.സി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കൈമാറി. കാടാമ്പുഴ എ.സി. നിരപ്പിൽ പ്രവർത്തിക്കുന്ന സി.എച്ച്. സെൻററിൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് കൊളമ്പൻ സി.എച്ച്. സെൻറർ ചെയർമാൻ ഒ.കെ. സുബൈറിനാണ് ഫണ്ട് കൈമാറിയത്. അമീർ കാരക്കാടൻ, അഷ്റഫലി ആച്ചിക്കുളത്ത്, സി. അബ്ദുറഹ്മാൻ മാസ്റ്റർ, ബാവ കാലൊടി, ഒ.പി. കുഞ്ഞി മുഹമ്മദ്, ഷാഫി ചെമ്മുക്കൻ, ഒ.കെ. കുഞ്ഞിപ്പ, കുഞ്ഞുട്ടി ഹാജി പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

