ജിദ്ദയിൽ പള്ളി ശുചീകരിച്ച് കെ.എം.സി.സിയുടെ സുകൃത പെരുന്നാൾ
text_fieldsപള്ളി ശുചീകരണത്തിൽ പങ്കെടുത്ത കെ.എം.സി.സി പ്രവർത്തകർ നേതാക്കളോടൊപ്പം
ജിദ്ദ: പെരുന്നാളിനോടനുബന്ധിച്ച് ജിദ്ദയിൽ പള്ളി ശുചീകരിച്ച് കെ.എം.സി.സി പ്രവർത്തകർ മാതൃക കാട്ടി. ജിദ്ദ സനാഇയ ഏരിയ കെ.എം.സി.സി പ്രവർത്തകരാണ് പെരുന്നാൾ തലേന്ന് സേവനത്തിെൻറ മഹനീയ മാതൃക സൃഷ്ടിച്ചത്. സൗദി മതകാര്യ വകുപ്പിെൻറ അനുമതിയോടെയാണ് സനാഇയ വ്യാവസായിക മേഖലയിലെ ഏറ്റവും വലിയ പള്ളി ശുചീകരിച്ചത്.
വ്യവസായ ശാലകൾ പ്രവർത്തിക്കുന്ന സനാഇയ പ്രദേശത്ത് ഏറ്റവും കൂടുതൽ ആളുകൾ പ്രാർഥനക്ക് എത്തുന്ന വലിയ പള്ളിയാണിത്. പ്രത്യേകം തെരഞ്ഞെടുത്ത 50 പ്രവർത്തകരാണ് ഇരുനില പള്ളിയുടെ അകവും പുറവും പരിസര പ്രദേശവും ശുചീകരണം നടത്തിയത്.
പെരുന്നാൾ നമസ്കാരത്തിത്തിന് ഈ പള്ളിയിലെത്തിയ ജനങ്ങളെ നിയന്ത്രിക്കാനുള്ള വളൻറിയർ ചുമതലയും കെ.എം.സി.സി പ്രവർത്തകർക്കായിരുന്നു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്വരൂപിച്ച ഫിത്ർ സകാത്ത് വിതരണവും പ്രവർത്തകർ നടത്തി. വ്യവസായ മേഖലയിൽ ആയിരക്കണക്കിന് പേരുടെ താമസകേന്ദ്രങ്ങളിൽ ഫിത്ർ സകാത്തിെൻറ അരി വിതരണം ചെയത ശേഷമാണ് പ്രവർത്തകർ പള്ളി ശുചീകരണം നടത്തിയത്.
സനാഇയ ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി ഹനീഫ പാണ്ടിക്കാടിെൻറ നേതൃത്വത്തിലാണ് പള്ളി ശുചീകരണവും ഫിത്ർ സകാത്ത് വിതരണവും നടന്നത്. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും പള്ളിയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

