Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദേശീയ ദിനത്തിൽ...

ദേശീയ ദിനത്തിൽ കെ.എം.സി.സി രക്​തദാന ക്യാമ്പ്​

text_fields
bookmark_border
ദേശീയ ദിനത്തിൽ കെ.എം.സി.സി രക്​തദാന ക്യാമ്പ്​
cancel

ജിദ്ദ: സൗദി അറേബ്യ ദേശീയ ദിനത്തോട്​ അനുബന്ധിച്ച്​ ജിദ്ദ സെൻട്രൽ കെ.എം.സി.സി നടത്തിയ രക്ത ദാന ക്യാമ്പ് നടത്തി. ജിദ്ദ കിങ്‌ ഫഹദ് ആശുപത്രി ബ്ലഡ് ബാങ്കിലാണ്​ രക്തം ദാനം ചെയ്​തത്​. ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അബ്​ദുറഹ്‌മാൻ ബക്ശ്, ലബോറട്ടറി ഡയറക്ടർ ഡോ. ഖാസി അൽഗാമിദി, ബ്ലഡ് ഡോണേഷൻ ഡയറക്ടർ റാഫിയാ അലി അലശംറാനി, ജനറൽ സൂപ്പർവൈസർ ഖാലിദ് അൽ ഹുസൈമി എന്നിവർ പ്രവർത്തകർക്ക്​ നന്ദി രേഖപ്പെടുത്തി.
ജിദ്ദ കെ.എം.സി.സി പ്രസിഡൻറ്​ അഹമ്മദ് പാളയാട്ട്, സെക്രട്ടറി അരിമ്പ്ര അബൂബക്കർ, ട്രഷറർ അൻവർ ചേരങ്കൈ, ചെയർമാൻ നിസാം മമ്പാട്, ഭാരവാഹികളായ വി.പി മുസ്തഫ, അബ്​ദുറഹ്​മാൻ വെള്ളിമാടുകുന്ന്​, ഇസ്മായിൽ മുണ്ടക്കുളം, സി.സി കരീം, ഇസ്‌ഹാഖ്‌ പൂണ്ടോളി, ശൗക്കത്ത് ഞാറേക്കോടൻ, ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, അസീസ് കോട്ടോപ്പാടം, എ. കെ ബാവ, സി കെ ശാക്കിർ, നാസർ വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi News
News Summary - k.m.c.c camp-saudi-saudi news
Next Story