ബുറൈദയിൽ കെ.എം.സി.സി പ്രതിഷേധ സംഗമം
text_fieldsവഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബുറൈദയിൽ കെ.എം.സി.സി സംഘടിപ്പിച്ച പ്രതിഷേധ സംഗമം
ബുറൈദ: ബി.ജെ.പി ഭരണകൂടം പാസാക്കിയ വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബുറൈദയിൽ കെ.എം.സി.സി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ശ്രദ്ധേയമായി.
വിവിധ സംഘടനാ പ്രതിനിധികൾക്ക് പുറമേ നിരവധി വ്യക്തിത്വങ്ങൾ സംഗമത്തിൽ പങ്കെടുത്തു. ഇസ്ലാമിക വിശ്വാസാചാര പ്രകാരം അനുവർത്തിച്ചുപോരുന്ന ഒരു വിശ്വാസസംഹിതയെ അധികാരത്തിന്റെ ബലത്തിൽ തിരുത്തുകയും ഒരു തരത്തിലും മുസ്ലിം സമുദായത്തിന് അംഗീകരിക്കാൻ കഴിയാത്ത രീതിയിലുള്ള നിയമം കൊണ്ടുവരാനുമുളള ഭരണകൂട ഭീകരതയെ എല്ലാവരും ഒറ്റക്കെട്ടായി ചെറുക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.
റഫീഖ് ചെങ്ങളായി വിഷയം അവതരിപ്പിച്ചു. ബുറൈദയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.പി.എം. അശ്റഫ് കോഴിക്കോട് (ഒ.ഐ.സി.സി), അസ്കർ ഒതായി (സൗദി ഇസ്ലാഹി സെന്റർ), അബൂ സ്വാലിഹ് (ഐ.സി.എഫ്), റഷീദ് വാഴക്കാട് (തനിമ), മുത്തു കോഴിക്കോട് (ഖസീം പ്രവാസി സംഘം), സനീർ സ്വലാഹി (ഇന്ത്യൻ ഇസ്ലാഹി സെന്റർ), എൻജി. ബഷീർ, റഫീഖ് അരീക്കോട് (എസ്.ഐ.സി), അബ്ദു കീച്ചേരി (ഇശൽ ബുറൈദ), ഷമീന ടീച്ചർ (കെ.എം.സി.സി വനിതാ വിങ്) എന്നിവർ സംസാരിച്ചു. കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അനീസ് ചുഴലി അധ്യക്ഷതവഹിച്ചു.
അലി മോൻ ചെറുകരയുടെ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ബഷീർ വെളളില സ്വാഗതവും ട്രഷറർ ബാജി ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

