രോഗബാധിതനായ കോഴിക്കോട് സ്വദേശിയെ കെ.എം.സി.സി നാട്ടിലെത്തിച്ചു
text_fieldsവീരാൻകുട്ടി
നജ്റാൻ: രോഗബാധിതനായി ശറൂറ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി വീരാൻകുട്ടിയെ കെ.എം.സി.സി നജ്റാൻ കമ്മിറ്റി ഇടപെട്ട് നാട്ടിലെത്തിച്ചു. വർഷങ്ങളായി ഇഖാമ നിയമപ്രശ്നത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഇദ്ദേഹം രോഗം കൂടി പിടികൂടിയതോടെ ഏറെ ദുരിതത്തിലായി. ഇദ്ദേഹത്തിന്റെ അവസ്ഥ കെ.എം.സി.സി ശറൂറ ഏരിയകമ്മിറ്റി പ്രവർത്തകർ അറിയിച്ചതനുസരിച്ച് നജ്റാൻ കെ.എം.സി.സി ഹെൽപ് ഡെസ്ക് ചെയർമാൻ സലീം ഉപ്പള, പ്രവർത്തകരായ അഷ്റഫ് കൊണ്ടോട്ടി, ബഷീർ കരിങ്കല്ലത്താണി തുടങ്ങിയവർ ഇടപെടുകയായിരുന്നു. തുടർ ചികിത്സക്കായി നാട്ടിൽ പോകേണ്ടതിനാൽ യാത്രക്കാവശ്യമായ രേഖകളെല്ലാം ശരിയാക്കി ശറൂറ, ജിദ്ദ, കൊച്ചി വഴി നാട്ടിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

