കെ.എം.സി.സി ബുക്ക് ടാക്കേഴ്സ് ക്ലബിന് തുടക്കം കുറിച്ചു
text_fieldsഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സി ബുക്ക് ടാക്കേഴ്സ്
ക്ലബിന്റെ ഉദ്ഘാടനം ജലീൽ കാവനൂർ നിർവഹിക്കുന്നു
അബഹ: ഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സി ബുക്ക് ടാക്കേഴ്സ് ക്ലബിന് തുടക്കംകുറിച്ചു. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ബുക്ക് ടാക്കേഴ്സ് ക്ലബിന്റെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് ജലീൽ കാവനൂർ നിർവഹിച്ചു. മുഹമ്മദ് കുട്ടി മാതാപ്പുഴ, അലി. സി പൊന്നാനി, നജീബ് തുവ്വൂർ, ഹാഫിസ് രാമനാട്ടുകര, ഷംസുതാജ്, ഉമ്മർ ചെന്നാരിയിൽ എന്നിവർ സംസാരിച്ചു.
അൻവർ മരുത വായനക്ക് നേതൃത്വം നൽകി.മിസ്ഫർ മുണ്ടുപറമ്പ്, റഹ്മാൻ മഞ്ചേരി, ഷരീഫ് മോങ്ങം, മുസ്തഫ മാളിക്കുന്ന്, മഹ്റൂഫ് കോഴിക്കോട്, സലീം കൊണ്ടോട്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഖാഇദെ മില്ലത്തിന്റെ ചരിത്ര പുസ്തകം വായിച്ചുകൊണ്ടാണ് വായനക്കുതുടക്കംക്കുറിച്ചത്. മാസത്തിൽ ഒരു പ്രാവശ്യം മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ പങ്കെടുപ്പിച്ച് ബുക്ക് ടാക്കേഴ്സ് ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോകാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.
ഒരു ബുക്ക് മുഴുവനായി വായിച്ച് കഴിഞ്ഞാൽ ക്ലബിൽ അംഗമായവരെ ഉൾപ്പെടുത്തിക്കൊണ്ട് മത്സരപരീക്ഷയും പരീക്ഷയിൽ കൂടുതൽ മാർക്കുനേടുന്നവർക്ക് ഗോൾഡ് കോയിൻ പോലെയുള്ള വിലപിടിപ്പുള്ള പ്രോത്സാഹന സമ്മാനങ്ങളും നൽകും. ക്ലബിൽ രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

