ജിജി ജോസഫിന് കെ.എം.സി.സി യാത്രയയപ്പ്
text_fieldsജിജി ജോസഫിന് കെ.എം.സി.സി അൽ ഖുർമ ഉപഹാരം ഫൈസൽ മാലിക് എ.ആര് നഗർ കൈമാറുന്നു
ത്വാഇഫ്: 22 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന അൽ ഖുർമ ജനറൽ ഹോസ്പിറ്റലിലെ നഴ്സിങ് ഡയറക്ടർ ജിജി ജോസഫിന് കെ.എം.സി.സി അൽഖുർമ ഊഷ്മളമായ യാത്രയയപ്പ് നല്കി.
മേഖലയിലെ പ്രവാസി ഇന്ത്യക്കാരായ രോഗികൾക്ക് എന്നും ആശ്വാസമായിരുന്നു അവർ. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ വർഷം ത്വാഇഫിൽ നടന്ന അന്തർദേശീയ നഴ്സസ് ദിനാചരണത്തിൽ ദേശീയ പതാകയേന്തി ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ജീവകാരുണ്യ, ആരോഗ്യ രംഗത്ത് അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന കെ.എം.സി.സി നൽകിയ ആദരവിനെ നന്ദിയോടെ സ്മരിക്കുന്നു.
ആരോഗ്യ പരിരക്ഷാ സംവിധാനത്തിൽ നഴ്സുമാരുടെ സ്ഥാനം മുൻപന്തിയിലാണെന്നും മികവിനെ വിലമതിക്കുകയും സമർപ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നത് ആരോഗ്യ പ്രവർത്തകർക്കിടയിൽ പ്രോത്സാഹനവും ആത്മ വിശ്വാസവും വർധിപ്പിക്കുമെന്നും അവർ പറഞ്ഞു. കെ.എം.സി.സിയുടെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി ഫൈസൽ മാലിക് എ.ആർ നഗർ കൈമാറി.
ഒട്ടേറെ ആരോഗ്യ പ്രവർത്തകരും നഴ്സുമാരും പങ്കെടുത്ത പരിപാടിയിൽ ഫൈസൽ മാലിക് മുഖ്യപ്രഭാഷണം നടത്തി. പുതിയ നഴ്സിങ് ഡയറക്ടർ ജി. സരിത, ഷുക്കൂർ ചങ്ങരംകുളം, ജോസഫ് സൈമൺ, ഐശ്വര്യ സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. റാഷിദ് പൂങ്ങോട് സ്വാഗതവും സാദിഖ് ഹറമൈൻ നന്ദിയും പറഞ്ഞു. ആലപ്പുഴ എടത്വ കട്ടപ്പുറം പരേതരായ ജോസഫ് ഫ്രാൻസിസ് ബ്രിജിത്താമ ജോസഫ് ദമ്പതികളുടെ മകളും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസഡർ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ ഭാര്യയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

