വി.എം. അബ്ബാസിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന വി.എം. അബ്ബാസ് കീഴാറ്റൂരിന് അൽ ഖരീഫ് കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡന്റ് മുസ്തഫ കണ്യാല നൽകുന്നു
ത്വാഇഫ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കീഴാറ്റൂർ ആലിക്കപ്പറമ്പ് സ്വദേശി വി.എം. അബ്ബാസിന് ത്വാഇഫ് അൽ ഗരീഫ് യൂനിറ്റ് കെ.എം.സി.സി യാത്രയയപ്പ് നൽകി.
അൽ ഖുർമ കെ.എം.സി.സി ജനറൽ സെക്രട്ടറി ഫൈസൽ മാലിക് എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുസ്തഫ കണ്യാല അധ്യക്ഷത വഹിച്ചു. റഫീഖ് കുഴിമണ്ണ, ഹുസൈൻ പാറക്കോടൻ, വി.എം. അബ്ബാസ് എന്നിവർ സംസാരിച്ചു.
മുസ്തഫ കണ്യാല ഉപഹാരം നൽകി. അബു ഇരിങ്ങാട്ടിരി സ്വാഗതവും ജിൽഷാദ് കീഴാറ്റൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

